ചപ്പാത്തിക്കൊപ്പം കഴിക്കാൻ രുചികരമായ ബട്ടർ ചിക്കൻ തയ്യാറാക്കിയാലോ? ഹോട്ടൽ രുചിയിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- മുളകുപൊടി
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- നാരങ്ങാ നീര്
- ഉപ്പ്
- ബട്ടർ
- ഓയിൽ
- സവാള
- തക്കാളി
- അണ്ടിപരിപ്പ്
- മുളകുപൊടി
- ഷുഗർ
- ഗരം മസാല
- ചൂട് വെള്ളം
- ഫ്രഷ് ക്രീം
- കസൂരി മേത്തി
- മല്ലിയില
തയ്യാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷണമാക്കി അതിൽ മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അല്പം നാരങ്ങാ നീര്, ഉപ്പ് എന്നിവ തിരുമ്മി ഒരു മണിക്കൂർ വച്ചിട്ട് ബട്ടറിൽ ഫ്രൈ ചെയുക. ഇനി ഒരു പാനിൽ അല്പം ബട്ടറും ഓയിലും ഒഴിച്ച് അതിൽ കുറച്ചു സവാള അരിഞ്ഞതു വഴറ്റി അതിലേക്കു തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റി തണുക്കുമ്പോ കുറച്ചു കുതിർത്ത അണ്ടിപരിപ്പും ചേർത്ത് മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക.
ഓയിലിൽ അല്പം സവാള കനം കുറച്ചു അരിഞ്ഞത് വഴറ്റി അതിലേക്കു അരച്ച് വച്ച പേസ്റ്റ് വഴറ്റി പച്ചമണം മാറുമ്പോൾ അല്പം മുളകുപൊടി ചേർക്കുക. മൂക്കുമ്പോൾ അല്പം ഷുഗർ, ഗരം മസാല, ഫ്രൈ ചെയ്ത ചിക്കൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയുക. കുറച്ചു ചൂട് വെള്ളം, ആവശ്യത്തിന് ഉപ്പ് ഇവയും ചേർക്കുക. രണ്ട് മിനിറ്റ് പാത്രം അടച്ചു വേവിച്ചു ഗ്രേവി തിക്ക് ആകുമ്പോ അതിൽ അല്പം ഫ്രഷ് ക്രീം, കസൂരി മേത്തി എന്നിവയും ചേർത്ത് മിക്സക്കി എടുക്കുക. മുകളിൽ ഗാർണിഷിങ്ങിനായി ഫ്രഷ് ക്രീം, മല്ലിയില ഉപയോഗിക്കാം.