Celebrities

‘എന്റെ ജീവിതത്തിലെ വലിയ തീരുമാനങ്ങൾക്ക് കാരണക്കാരൻ; ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്യേണ്ടതുണ്ട്’ | navya nair

പിറന്നാളിനോടനുബന്ധിച്ച് 25,000 രൂപ മകന് നവ്യ സമ്മാനമായി കൊടുത്തു

നിറയെ ആരാധകരുള്ള താരമാണ് നവ്യ നായർ. എത്ര സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും നന്ദനം സിനിമയിലെ ബാലാമണിയെയാണ് പ്രിയം പ്രേക്ഷകർക്ക് എന്നും പ്രിയം. ഈ ചിത്രത്തിലൂടെയാണ് താരം ഇന്നും ആരാധകരുടെ മനസിൽ തങ്ങി നിൽക്കുന്നത്. ഇതിനു പിന്നാലെ താരത്തെ തേടി പല വേഷങ്ങള്‍ എത്തിയേങ്കിലും ആരാധകർ ഓർത്തിരിക്കുന്നത് ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ്. കാരണം അത് അത്രത്തോളം ജനപ്രീതി നേടിക്കൊടുത്തിരുന്നു. എന്നാൽ ഇതിനു ശേഷം കുടുംബവും കുട്ടിയുമായി താരം അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നേങ്കിലും തിരിച്ചു വന്നിരുന്നു.

തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ നവ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൻ സായ് കൃഷ്ണയുടെ പിറന്നാളിനോടനുബന്ധിച്ച് നവ്യ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

പിറന്നാളിനോടനുബന്ധിച്ച് 25,000 രൂപ മകന് നവ്യ സമ്മാനമായി കൊടുത്തു. ഈ പണം മകൻ എന്തൊക്കെ വാങ്ങാൻ ചെലവഴിക്കുന്നു എന്ന് നോക്കാമെന്നും നവ്യ പറഞ്ഞു. സായിയുടെ പതിനാലാമത്തെ പിറന്നാളാണ്. ഇത് വരെയുള്ള പിറന്നാൾ കുട്ടിയെ പോലെ കണ്ടാണ് ഞങ്ങൾ ആഘോഷിച്ചത്. പതിമൂന്നാമത്തെ പിറന്നാൾ ആഘോഷിച്ച ശേഷം ഇനി എല്ലാവരെയും വിളിച്ച് ആഘോഷിക്കേണ്ട, സിംപിളായി ഫ്രണ്ട്സൊക്കെ മതിയെന്ന് അവനെന്നോട് പറഞ്ഞിരുന്നു.

ഇവൻ എന്റെ കൂ‌ടെയല്ലാതെ ഒരു സ്ഥലത്തും ഒരു സാധനവും വാങ്ങാൻ അവൻ പോയിട്ടില്ല. ഏതെങ്കിലും ഫ്രണ്ട്സിന്റെ ബർത്ത്ഡേയ്ക്ക് അമ്മയുടെ കൂടെ പോയി അവർക്ക് ​ഗിഫ്റ്റ് വാങ്ങിക്കും. ഇത്തവണ അവന്റെ ഉത്തരവാദിത്വത്തിൽ അവന്റെ പഴ്സിൽ പൈസ വെച്ച് കൊടുത്ത് വിടുകയാണ്. ഇത്രയും വലിയ തുക അവന് കൈകാര്യം ചെയ്ത് അവന് പരിചയമില്ലെന്ന് നവ്യ പറയുന്നു.

കൈയിലുള്ള പൈസയിലും കൂടുതലും വാങ്ങുമോ എന്നറിയില്ല. ഒറ്റയ്ക്ക് ഒരു സ്ഥലത്തും പോകില്ല. ഷോപ്പിം​ഗിന് പോകാൻ ഇഷ്ടമല്ല. പോകാൻ പറഞ്ഞാൽ അമ്മേ, അമ്മയും കൂടെ വരുമോ എന്ന് പറയും. അത് മാറണമല്ലോ. ഇപ്പോൾ തന്നെ അവൻ വലിയ കുട്ടിയായി. രാത്രിയിൽ ദുസ്വപ്നം കണ്ട് പേടിക്കുമ്പോൾ സായ് കുട്ടനാണ് എനിക്ക് കൂട്ട് കിടക്കുന്നത്.

അവനടുത്തുണ്ടെങ്കിൽ എനിക്ക് നന്നായി ഉറങ്ങും. ഇനി അവന് ഒരു വ്യക്തിയെന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്യേണ്ടതുണ്ട്. അതിന്റെ ആദ്യ സ്റ്റെപ് ആകട്ടെ ഇതെന്നും നവ്യ നായർ പറഞ്ഞു. 21039 രൂപയ്ക്ക് നവ്യയുടെ മകൻ ജിം സാമ​ഗ്രികൾ വാങ്ങി. സ്വന്തം കൈയിൽ നിന്നും കുറച്ച് കൂടെ പണമെടുത്ത് ബാക്കിയുള്ള തുക ​ഗാന്ധി ഭവനിൽ സംഭാവന ചെയ്യുകയും ചെയ്തു.

നല്ല മനുഷ്യനായി, എല്ലാവരുടെയും വേദന കണ്ടാൽ മനസിലാക്കാൻ പറ്റുന്ന മനസലിവുള്ള മനുഷ്യനായി നീ വളരണം എന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നു. വേറെ ആ​ഗ്രഹങ്ങളൊന്നും അമ്മയ്ക്കില്ല. എന്റെ മകനായതിന് ഒരുപാട് നന്ദി. എന്റെ ജീവിതത്തിലെ വഴികാട്ടിയും വലിയ തീരുമാനങ്ങൾക്കും കാരണക്കാരനായ എന്റെ വാവയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നെന്ന് പറഞ്ഞാണ് നവ്യ വീഡിയോ അവസാനിപ്പിക്കുന്നത്.

content highlight: navya-nair-celebrates-son-sai-krishnas-birthday