Health

കൂർക്കംവലി മാറ്റാൻ ചില പൊടിക്കൈകൾ

ഉറങ്ങുബോൾ മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ഒന്ന് മാത്രമല്ല കൂര്‍ക്കംവലി.  ഇതൊരു രോഗ ലക്ഷണമാണ്.  കൂര്‍ക്കംവലി ഹൃദയത്തെയാണ് ബാധിക്കുന്നത്. നമ്മുടെ ശ്വാസനാളം ഇടുങ്ങി പോവുകയോ ഭാഗികമായി തടസ്സപ്പെടുകയോ ചെയ്യുമ്പോൾ ശ്വാസോച്ഛ്വാസം ചെയ്യുന്ന സമയത്ത് ഉപരി ശ്വാസനാളിയുടെ ഭാഗത്തെ കോശങ്ങൾക്കു കമ്പനമുണ്ടാകുന്നു. ഇതാണു കൂർക്കംവലിയായി  മാറുന്നത്. മൂക്ക് അടഞ്ഞിരിക്കുന്നതു കൊണ്ടോ  മൂക്കിൻ്റെ പാലം വളഞ്ഞിരിക്കുന്നതു കൊണ്ടോ അമിതവണ്ണം കൊണ്ടോ അലർജി, ജലദോഷം എന്നിവ മൂലമോ സൈനസൈറ്റിസ് കാരണമോ തെറ്റായ സ്ലീപ്പിംഗ് പൊസിഷൻ കൊണ്ടോ ഒക്കെ കൂർക്കംവലി ഉണ്ടാകാം. ഇത് മാറ്റാൻ ഉള്ള കുറുക്കുവഴികൾ നോക്കാം.

1.വശങ്ങൾ ചരിഞ്ഞ് ഉറങ്ങുക
2.അമിതവണ്ണം വായുസഞ്ചാരം കുറച്ച് കൂർക്കംവലിക്ക് കാരണമാകുന്നു. അമിതവണ്ണത്തെ തടഞ്ഞു നിർത്തുക
3.മദ്യപാനശീലം ഒഴിവാക്കുക. പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉറങ്ങുന്നതിനു മുൻപുള്ള മദ്യപാന ശീലം എങ്കിലും നിർത്താൻ ശ്രമിക്കുക
4.എല്ലാദിവസവും കൃത്യമായി ആറു മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക
5.തല കൂടുതൽ ഉയർത്തിവെച്ച് കിടക്കാൻ ശ്രമിക്കുക. രണ്ട് തലയിണയെങ്കിലും ഉപയോഗിക്കുക
മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങൾ ശീലമാക്കിയാൽ കൂർക്കംവലി മാറ്റാം. ഇത് നല്ല ആരോഗ്യം ഉണ്ടാക്കുന്നതിനും സഹായിക്കും.

Tags: SNORING