വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ചർമ്മവും മുടിയും സംരക്ഷിക്കുമെന്ന് നോക്കിയാലോ? അധികമാരും പുറത്ത് വിടാൻ തയ്യാറല്ലാത്ത, എന്നാൽ കിടിലും ഫലം തരുന്ന ഒരു ടിപ്പ് പരിചയപ്പെടാം. ഇതിന് രണ്ടേ രണ്ട് സാധനങ്ങളെ ആവശ്യമായിട്ടുള്ളൂ എന്നതാണ് ഏറ്റവും ആകർഷിക്കുന്ന കാര്യം.
കുരുമുളകും വെളിച്ചെണ്ണയുമാണ് അത്. ചർമ്മത്തിനും മുടിയ്ക്കും വെളിച്ചെണ്ണ നൽകുന്ന ഗുണഗണങ്ങൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാവും. ചർമത്തിന് ആവശ്യമായ അളവിൽ ഈർപ്പം പകരാനും അതോടൊപ്പം ചർമ്മ പ്രശ്‌നങ്ങളെ ശമിപ്പിക്കാനും സഹായിക്കുന്ന ലിനോലെയിക് ആസിഡും ലോറിക് ആസിഡും ഇതിൽ നിറഞ്ഞിരിക്കുന്നു. ഏതെങ്കിലും അണുബാധ ഉണ്ടാവുന്നതിന്റെ സാധ്യതകളെ കുറയ്ക്കുന്നതിനുള്ള ആന്റി മൈക്രോബയലുകളായി പ്രവർത്തിക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ യും ചർമ്മത്തിന് അനുയോജ്യമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
എന്നാൽ കുരുമുളക് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല അല്ലേ… കുരുമുളകിൽ ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ഒരു സംയുക്തമായ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. മെലാനിൻ ഉൽപാദനത്തെ തടഞ്ഞുകൊണ്ട് കറുത്ത പാടുകൾ കുറയ്ക്കാൻ ഇത് സഹായിക്കും . രക്തയോട്ടം ഉത്തേജിപ്പിക്കാനും ചർമ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും പിഗ്മെന്റേഷൻ കുറയ്ക്കാനും പൈപ്പറിന് കഴിയും.കുരുമുളക് ഒരു പ്രകൃതിദത്ത എക്സ്ഫോളിയന്റായി പ്രവർത്തിക്കുന്നു, ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ മൃദുവായി ഇല്ലാതാക്കുകയും സുഷിരങ്ങൾ അടയാതിരിക്കുകയും ചെയ്യുന്നു. കുരുമുളക് ഉപയോഗിക്കുന്നത് മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് എന്നിവ തടയുകയും മിനുസമാർന്ന ചർമ്മത്തിന് കാരണമാകുകയും ചെയ്യും. മാത്രമല്ല മുടി കൊഴിച്ചിൽ നിർത്തുകയും തലവൃത്തിയാക്കാനും മുടി നരയ്ക്കുന്നത് വൈകിപ്പിക്കാനും കുരുമുളക് ഉപയോഗം കൊണ്ട് സാധിക്കും. താരനെയും തലയിലെ അഴുക്കുകളെയും കുരുമുളകിന്റെ ഗുണങ്ങൾ നീക്കം ചെയ്യുന്നു.