tips

ഒമേഗ ത്രീയാൽ സമ്പുഷ്ടമാണ് വാൾനട്ട്

ഏറെ മുന്നിലാണ് വാൾനട്ടുകളുടെ സ്ഥാനം. നിത്യവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു. ഒമേഗ ത്രീയാൽ സമ്പുഷ്ടമാണ് വാൾനട്ട്. അതുകൊണ്ട് തന്നെ ചർമ്മത്തിനും മുടിയ്ക്കും ഇത് ഏറെ ഉത്തമമാണ്. മുടി കൊഴിച്ചിൽ ഉള്ളവർ വാൾനട്ട് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ വാൾനട്ടുകൾ മുഖത്തിനും അത്യുത്തമം ആണ്.

 

വാൾനട്ടുകൾ തൊണ്ടോട് കൂടിയും അല്ലാതെയും വിപണിയിൽ ലഭിക്കാറുണ്ട്. ഭൂരിഭാഗം പേരും തൊണ്ടില്ലാത്ത വാൾനട്ട് ആണ് വാങ്ങാറുള്ളത്. തൊണ്ടോട് കൂടി വാങ്ങിയാൽ ഇത് പൊളിച്ച് എടുത്ത് വേണം നട്ട് കഴിക്കാൻ. ഇത് മടിച്ചാണ് ആളുകൾ തോട് ഇല്ലാത്ത വാൾനട്ടുകൾ വാങ്ങുന്നത്. എന്നാൽ ഇനി മുതൽ വാൾനട്ട് വാങ്ങുമ്പോൾ തൊണ്ടോട് കൂടി വാങ്ങിക്കോളൂ. ഈ തൊണ്ട് കൊണ്ട് മുടി കറുപ്പിക്കുന്നതിനായി ഒരു ഉഗ്രൻ മരുന്ന് ഉണ്ടാക്കാം.

 

ആദ്യം വാൾനട്ടിന്റെ തോട് ഒരു പിടി എടുക്കുക. ശേഷം ഇത് നന്നായി നുറുക്കി എടുക്കാം. ശേഷം ഇത് രണ്ട് ഗ്ലാസ് വെള്ളത്തിൽ ഈ തോട് ഇട്ട് നന്നായി തിളപ്പിച്ച് എടുക്കാം. അര മണിക്കൂർ നേരം വെള്ളത്തിൽ ഇട്ട് ഇങ്ങനെ തിളപ്പിക്കണം. ഇപ്പോൾ വെള്ളത്തിന്റെ നിറം നല്ല ബ്രൗൺ ആയിരിക്കും. ശേഷം തീ ഓഫ് ചെയ്യുക. നന്നായി തണുത്ത ശേഷം ഈ വെള്ളം ഒരു അരിപ്പവച്ച് നന്നായി അരിച്ച് എടുക്കാം.

 

കുറച്ച് നര മാത്രമാണ് ഉള്ളതെങ്കിൽ ഈ വെള്ളത്തിൽ ഒരു കഷ്ണം കോട്ടൻ മുട്ടി നരയുള്ള ഭാഗത്ത് മാത്രം തേച്ച് കൊടുക്കാം. അര മണിക്കൂർ നേരം ഇത് വച്ച ശേഷം വെള്ളത്തിൽ കഴുകി കളയാം. ഇനി തല മുഴുവൻ നരച്ചിരിക്കുകയാണ് എങ്കിൽ വെള്ളം ഒരു അര മണിക്കൂർ നേരത്തേയ്ക്ക്കൂടി ചൂടാക്കുക. അപ്പോൾ നന്നായി കുറുകി വരും. ഇത് ചൂടാറിയ ശേഷം തലയിൽ തേയ്ക്കാം.