മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് എപ്പോളും നല്ലത്. അതിൽ തന്നെ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് തേൻ. ആൻ്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ട തേൻ സൗന്ദര്യ സംരക്ഷണത്തിന് വളരെ നല്ലതാണ്. തേന്‍ പലതരത്തില്‍ മുഖത്ത് ഉപയോഗിക്കാം. തേന്‍ നേരിട്ട് മുഖത്തും ശരീരത്തിലും പുരട്ടുകയോ തേന്‍ ഉപയോഗിച്ചുള്ള പാക്കുകൾ ഉപയോഗിക്കുകയോ ആവാം. നിങ്ങളുടെ ചർമ്മത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ഉപയോഗിക്കുന്നത് ആകും ഉചിതം.
1.ദിവസവും തേൻ മുഖത്ത് പുരട്ടുന്നത് മുഖക്കുരു വരാതിരിക്കാൻ സഹായിക്കും
2.തേനിൽ അല്പം കറുവപ്പട്ടപൊടി ചേർത്തിളക്കി മുഖത്ത് തേക്കുന്നത് മുഖത്തെ കറുത്ത പാടുകൾ മാറാൻ നല്ലതാണ്
3.വിണ്ടുകീറിയതും വരണ്ടതുമായ ചുണ്ടുകൾ മൃദുവാകാൻ രാത്രി ഉറങ്ങുന്നതിനു മുൻപ് അല്പം തേൻ ചുണ്ടിൽ പുരട്ടുക
4.രണ്ടു സ്പൂണ്‍ തേന്‍ തുല്യ അളവിലുള്ള ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത് പുരട്ടുന്നത് കരിവാളിപ്പുമാറാൻ നല്ലതാണ്
5.തേനും മഞ്ഞളും കൂടിച്ചേര്‍ത്ത് പുരട്ടുന്നത് ചാർമകാന്തി വർധിപ്പിക്കും
6.തേനും പാലും തുല്യമായി മിക്സ് ചെയ്ത് പുരട്ടുന്നത് ചർമത്തിന്റെ ആരോഗ്യം നിലനിർത്തും
7.തേനും റോസ് വാട്ടറും കലർന്ന മിശ്രിതം വരണ്ട ചർമം മൃദുവാക്കും
8.തേനും തൈരും ചേർന്ന മിശ്രിതം ചാർമത്തിലെ ചുളിവുകൾ അകറ്റും