Movie News

‘മറന്നാടു പുള്ളേ..’; പണി എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം എത്തി – joju george movie pani video song

ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പണി

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. തിയറ്ററിൽ വൻ ആവേശം തീർത്ത ‘മറന്നാടു പുള്ളേ..’ എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ​വിഷ്ണു വിജയ് ആണ്. ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പണി.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രം റിലീസ് ദിനം ആദ്യ ഷോ മുതൽ മികച്ച പ്രകടനം കാഴ്ച വച്ച് ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചിരുന്നു. അഭിനയയും ജോജുവും കഥാപാത്രങ്ങളായ ചിത്രത്തിൽ സാ​ഗർ സൂര്യ, ജുനൈസ് എന്നിവരുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജോജു തന്നെ രചന നിർവഹിച്ച പണി എന്ന ചിത്രത്തിൽ വി.പി., ബോബി കുര്യൻ, അഭയ ഹിരണ്മയി, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, റിനോഷ് ജോർജ്ജ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു.

STORY HIGHLIGHT: joju george movie pani video song