Qatar

പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഖത്തറും ‌തുര്‍ക്കിയും വിവിധ കരാറുകളില്‍ ഒപ്പുവെച്ചു

പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഖത്തറും തുർക്കിയും വിവിധ കരാറുകളിൽ ഒപ്പുവെച്ചു.

പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഖത്തറും തുർക്കിയും വിവിധ കരാറുകളിൽ ഒപ്പുവെച്ചു. ഖത്തർ – തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി തുർക്കിയിലെത്തിയത്. തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാനുമായി നടത്തിയ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനൊപ്പം മേഖലയിലെ വിഷയങ്ങളും ചർച്ചയായി. ഗസ്സയിലും ഫലസ്തീൻ പ്രദേശങ്ങളിലും ലബനനിലും തുടരുന്ന ഇസ്രായേൽ ആക്രമണങ്ങൾ ഇരു രാഷ്ട്രനേതാക്കളും വിലയിരുത്തി.

തുർക്കിയിൽ പ്രസിഡൻഷ്യൽ കോംപ്ലക്‌സിൽ അമീറിന് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് അമീറും തുർക്കി പ്രസിഡന്റും 10ാമത് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി. പ്രതിരോധം, സാമ്പത്തികം, മാനവവിഭവശേഷി, സ്‌പോർട്‌സ് തുടങ്ങി വിവിധ വിഷയങ്ങളിൽ സഹകരണത്തിന് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചു. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി അടക്കമുള്ള ഉന്നതതല സംഘവും അമീറിനെ അനുഗമിച്ചിരുന്നു.