Science

ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നൊരു ചായ

ലോകത്തെ ഏറ്റവും ആരോഗ്യകരമായ ചായ എന്ന് വേണമെങ്കിൽ ബ്ലൂടീയെ വിശേഷിപ്പിക്കാം. അത്രയേറെ ആരോഗ്യഗുണങ്ങൾ ആണ് ഇവയ്ക്കുള്ളത്. നമ്മുടെ നാട്ടിലെ ശംഖുപുഷ്പം അഥവാ ബട്ടർഫ്‌ളൈ പുഷ്പങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ക്ലിറ്റോറിയ ടെർനാടീ എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ ചെടി അറിയപ്പെടുന്നത്. നീല പുഷ്പവും വെള്ള പുഷ്പവും ഒക്കെയാണ് സാധാരണയായി ഈ ചെടിയിൽ കാണുന്നത്. പൂക്കളും ഇതളുകളും നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

 

 

ശംഖുപുഷ്പത്തിന്റെ ഉണങ്ങിയ ഇതളുകളോ പുതിയ ഇതളുകളോ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ബ്ലൂ ടീ. ഈ നീല ചായയുടെ ഏറ്റവും മികച്ച കാര്യം അത് തികച്ചും കഫീൻ രഹിതമാണ് എന്നതാണ്. മാത്രമല്ല, അതിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ഫ്രീ റാഡിക്കലുകളുെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ബ്ലൂ ടീ സഹായിക്കുന്നു. ആന്തോസയാനിനുകൾ, പ്രോആന്തോസയാനിനുകൾ, ക്വെർസെറ്റിൻ എന്നിവയുൾപ്പെടെയുള്ള ചായയുടെ ആന്റി ഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ സംരക്ഷണ ഗുണങ്ങൾ നൽകുന്നു, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

 

ബ്ലൂ ടീ കുടിക്കുന്നതിലൂടെ അകാല വാർദ്ധക്യം തടയുന്നു. കണ്ണിലെ രോഗങ്ങൾക്കും നീർക്കെട്ടിനും ബ്ലൂടീ ഗുണകരമാണ്. ഓർമ്മശക്തി കൂട്ടാനും ബ്ലൂടീ സഹായിക്കുന്നു. ആയുർവേദത്തിൽ ശംഖുപുഷ്പങ്ങൾ ഓർമ്മശക്തി വർദ്ധിപ്പിക്കാനും സമ്മർദ്ദമകറ്റാനും ഉപയോഗിച്ചുവരുന്നുണ്ട്. ചർമ്മത്തിനിം ഏറെ ഗുണകരമാണ് ബ്ലൂടീ. നീല ചായയുടെ ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ് ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നു. നീലച്ചായയിൽ ഫ്‌ലാവനോയിഡ്‌സ് അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച് ത്വക്കിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നു. ഇവ തലയോട്ടിയിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നത് വഴി തലമുടിക്ക് ശക്തിയും കരുത്തും പകരുന്നു.