വിറ്റാമിന്‍, പലതരം ധാതുക്കൾ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയൊക്കെ കലവറയാണ് പഴങ്ങൾ. ഇവ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും, ദഹനം സുഗമമാക്കുകയും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇതുപോലെ തന്നെ ഏറെ ആരോഗ്യം ഗുണങ്ങള്‍ ഉള്ള ഒന്നാണ് സീതപ്പഴം. സീതപ്പഴം കഴിക്കുന്നത് നമുക്ക് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ദിവസവും ഓരോ സീതപ്പഴം കഴിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
സീതപ്പഴത്തില്‍ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട് . ഇത് വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നിപ്പിക്കും. അതുകൊണ്ട് തന്നെ, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
സീതപ്പഴത്തിലെ ഫൈബർ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. സീതപ്പഴത്തിലെ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
സീതപ്പഴം ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ്. ഇതിലെ വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നുആരോഗ്യം മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു.