പ്ലാസ്റ്റിക് പാത്രങ്ങളോ തവികളോ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ചൂടാകുമ്പോള്‍ ഇവയില്‍ നിന്ന് വിഷവസ്തുക്കള്‍ ആഹാരത്തിലേക്ക് കടക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞമാസം കാമ്പസ്ഫിയറില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇത്തരത്തിലുള്ള 85 ശതമാനം ഉപകരണങ്ങളും വിഷവസ്തുക്കള്‍ പുറത്തുവിടുന്നുവെന്നാണ്. തലച്ചോറിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും മാരക കാന്‍സറിനുമൊക്കെ വഴിവെക്കുന്നതാണ് ഇവ പുറപ്പെടുവിക്കുന്ന രാസവസ്തുക്കള്‍.
സാധാരണയായി ടിവികള്‍ കമ്പ്യൂട്ടറുകള്‍ പോലുള്ള ഇലക്ട്രോണിക് ഉകരണങ്ങളില്‍ ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അവ ഹീറ്റാകാറില്ല, ഭക്ഷണത്തില്‍ കലരാറുമില്ല.
കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഡെക്കാ-ബിഡിഇ എന്ന ഘടകവും ഗവേഷകര്‍ കണ്ടെത്തി. ഇത് വളരെ അപകടകരമായ സിന്തറ്റിക് രാസവസ്തുവാണ്, ഇത് ് നിരോധിത വസ്തുവുമാണ് എന്നാല്‍ ഇലക്ട്രോണിക് കേസിംഗുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്. പാചകഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് ഇത് . 2021-ല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്ക് വഴി ഇത് ഇപ്പോഴും നമ്മുടെ അടുക്കളയിലേക്ക് എത്തുകയാണ്.
ഏറ്റവും സുരക്ഷിതമായ ഓപ്ഷന്‍?
കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ തവികള്‍ എന്നിവ ഉപേക്ഷിക്കുക. സിലിക്കണ്‍, ലോഹം അല്ലെങ്കില്‍ മരം പാചക പാത്രങ്ങള്‍ ഉപയോഗിക്കുക.