പാദങ്ങൾക്ക് സൗന്ദര്യ സംരക്ഷണത്തിൽ ചിലരെങ്കിലും വലിയ പ്രാധാന്യം നൽകാറില്ല. അതുകൊണ്ടുതന്നെ വിണ്ടു കീറിയതും വരണ്ടതുമായി പാദങ്ങൾ മാറും. കൂടുതൽ നേരം നിൽക്കുന്നത്, ഉപയോഗിക്കുന്ന ചെരുപ്പ്, കാലാവസ്ഥ തുടങ്ങിയവയൊക്കെ പാദങ്ങൾ വിണ്ടുകീറാൻ കാരണമാകും. സോപ്പുകളുടെയും ചില വിറ്റാമിനുകളുടെ അഭാവവും പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകാറുണ്ട്. ശരിയായ പരിചരണം ലഭിച്ചില്ലെങ്കിലും കാലുകള്‍ വിണ്ടുകീറി വല്ലാതെ വൃത്തികേടാവും. പദങ്ങളെ സംരക്ഷിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്.
കാലുകൾ ഇളം ചൂടുവെള്ളത്തിൽ കല്ലുപ്പിട്ട് കുറച്ചുനേരം വെച്ച ശേഷം പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് ഉരയ്ക്കുന്നത് പദങ്ങളിലെ വിണ്ടുകീറൽ തടഞ്ഞുനിർത്തും. അൽപം പഞ്ചസാരയും നാരങ്ങാനീരും വെളിച്ചെണ്ണയും ചേർത്ത് കാലുകൾ സ്ക്രബ് ചെയ്യുന്നത് വരണ്ട പാദങ്ങൾക്ക് ആശ്വാസം നൽകും. വെളിച്ചെണ്ണ കൊണ്ട് എന്നും കാലുകൾ മസാജ് ചെയ്യുന്നത് നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് വൃത്തിയാക്കിയ കാലുകളിൽ വാസ്‌ലിനോ മറ്റ് മോയിസ്ചറൈസറോ പുരട്ടി സോക്സ് ധരിക്കുന്നതും വളരെ നല്ലതാണ്. ഈ രീതിയിൽ നല്ല സംരക്ഷണം കൊണ്ട് മാത്രമേ കാലിനെ സുന്ദരമാക്കി വയ്ക്കാൻ കഴിയൂ.