2 ബില്യണ്‍ പ്രകാശ വര്‍ഷം വിസ്താരമുള്ള മഹാശൂന്യതയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് നാമുള്‍ക്കൊള്ളുന്ന ക്ഷീരപഥം എന്നതാണ് പുതിയ പഠനറിപ്പോര്‍ട്ട്.
പ്രപഞ്ചശാസ്ത്രജ്ഞര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു രഹസ്യം കൂടിയാണിത്. പ്രപഞ്ചം പ്രവചിച്ചതിലും വേഗത്തില്‍ വികസിക്കുന്നതായി തോന്നുന്നു. ഹബിള്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ മൂലക്കല്ലായ ലാംഡ കോള്‍ഡ് ഡാര്‍ക്ക് മാറ്റര്‍ (?CDM) മോഡലിനെ തിരുത്തിക്കുറിക്കുന്നതാണ്. ഇത്രയും വേഗത്തില്‍ പ്രപഞ്ച വികാസം നടക്കുമെന്നും ഇതുപോലെ ഭീമാകാരമായ ഒരു കോസ്മിക് ശൂന്യതയിലാണ് ഇവ നിലകൊള്ളുന്നതെന്നോ മുമ്പ് അറിയുമായിരുന്നില്ല.
2013-ല്‍ കണ്ടെത്തിയ കെബിസി ശൂന്യത രണ്ട് ബില്യണ്‍ പ്രകാശവര്‍ഷം വ്യാപിച്ചുകിടക്കുന്ന ബഹിരാകാശത്തിന്റെ ഒരു വലിയ മേഖലയാണ്, ഇത് ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ശൂന്യതയായി കണക്കാക്കപ്പെടുന്നു.
ജ്യോതിശാസ്ത്രജ്ഞരായ കീനന്‍, ബാര്‍ഗര്‍, കോവി എന്നിവരാണ് ഇത് കണ്ടെത്തിയത്. ഈ ശൂന്യത പ്രപഞ്ചം ഇനിയും വളരുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടാതെ പല നിഗൂഢതകളും ഈ ശൂന്യതയെക്കുറിച്ച് പഠിക്കുമ്പോള്‍ പുറത്തുവരുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.