പച്ചരി, ശർക്കര, പപ്പടം, ഉപ്പ് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് നാടൻ രുചിയുള്ള നെയ്യപ്പം തയ്യാറാക്കി എടുക്കാം. 400 ഗ്രാം കുതിർത്ത പച്ചരി 4 പപ്പടം കൂടെ ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. ശർക്കര ഉരുക്കി പാനി തയ്യാറാക്കുക. 3 കഷ്ണം ശർക്കര തന്നെ ആവശ്യത്തിന് മധുരം നൽകും. പപ്പടത്തിൽ തന്നെ ഉപ്പ് ഉള്ളതിനാൽ മാവിലേക്ക് ആവശ്യത്തിന് മാത്രമേ ഉപ്പ് ചേർക്കാൻ പാടുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ പപ്പടം ചേർത്തുള്ള മാവു കൊണ്ട് നെയ്യപ്പം ഉണ്ടാക്കുകയാണെങ്കിൽ വളരെ സോഫ്റ്റ് ആയതും ഏറെ രുചികരവും പൊന്തി നിൽക്കുന്നതുമായ നെയ്യപ്പം നമുക്ക് ഉണ്ടാക്കാൻ സാധിക്കും. അല്പം ചുക്കുപൊടിയും എള്ളും കൂടെ മാവിൽ ചേർത്താൽ രുചി കൂടും. മാവ് എട്ടു മണിക്കൂർ എങ്കിലും വയ്ക്കണം.ശേഷം വെളിച്ചെണ്ണയിലോ നെയ്യിലോ നെയ്യപ്പം ചുട്ടെടുക്കാം.