മൈസൂരു സ്വദേശികളായ മൂന്ന് യുവതികളാണ് മംഗളൂരു സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വെള്ളത്തിൽ കളിക്കുന്നതിനിടെ ദാരുണമായി മുങ്ങിമരിച്ചത്.
മൈസൂരു കുറുബറഹള്ളി നാലാം ക്രോസിൽ നിഷിത എം ഡി (21), മൈസൂരു കെ ആർ മൊഹല്ലയിലെ രാമാനുജ റോഡിൽ പാർവതി എസ് (20), മൈസൂരു വിജയനഗർ ദേവരാജ മൊഹല്ല സ്വദേശി കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്.
നവംബർ 16 ന് രാവിലെ വാ ബീച്ച് റിസോർട്ടിൽ എത്തിയ മൂന്ന് പേരും റൂം നമ്പർ 2 ലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ 10 മണിയോടെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ കളിക്കുന്നതിനിടെയാണ് ഇവർ മുങ്ങിമരിച്ചത്.
ആദ്യം ഒരു യുവതി വെള്ളത്തിൽ മുങ്ങിത്താഴുകയും മറ്റൊരാൾ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവരും മുങ്ങിതാഴുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നാമത്തെയാളും വെള്ളത്തിലേക്ക് ഇറങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
യുവതികൾക്ക് നീന്തൽ അറിയാത്തതാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നു.