തിരുവനന്തപുരം നഗരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെയും മറ്റ് തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ സിറ്റി ട്രാഫിക് പോലീസ് നടപടി തുടങ്ങി. മോട്ടോര്‍ വാഹന നിയമം ലംഘിച്ചുകൊണ്ട് സെെലൻസർ,നമ്പർ പ്ലേറ്റ് , മഡ് ഗാർഡ്,ഇൻഡിക്കേറ്ററുകള്‍ തുടങ്ങിയവ രൂപം മാറ്റം വരുത്തിയും, അമിത ശബ്ദമുണ്ടാക്കി സഞ്ചരിച്ചതുമായ മോട്ടോർ സെെക്കിളുകള്‍ ഇന്നലെ (17.11.2024) പിടിച്ചെടുത്ത് വാഹനം ഓടിച്ചവര്‍ക്കെതിരെയും വാഹനമുടമകള്‍ക്കെതിരെയും 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നുള്ള ദിവസങ്ങളിലും സ്പെഷ്യല്‍ ഡ്രൈവുകള്‍ നടത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ശ്രീ.സ്പർജൻ കുമാറും, ഡി.സി.പി മാരായ വിജയ് ഭരത് റെഡ്ഢി , സാഹിര്‍ എസ്. എം എന്നിവര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാതെയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക് പോലീസിന്റെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ‘ട്രാഫിക് ഐ’ വാട്സ് ആപ്പ് നമ്പരില്‍ (9497930055) അറിയിക്കാവുന്നതാണ്.