Recipe

കടയിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ മസാല ചായ തയ്യാറാക്കിയാലോ – Masala chai

ഒരു ചായയിലൂടെ ദിവസം ആരംഭിക്കുന്നവരായിരിക്കും മിക്ക ആളുകളും. മലയാളികളെ സംബന്ധിച്ച് ചായയെന്നാൽ ഒരു വികാരമാണ്. വെറൈറ്റി ആയൊരു മസാല ചായ കടയിൽ നിന്നും ലഭിക്കുന്ന അതെ രുചിയിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • പാൽ – 250 മില്ലി ലിറ്റർ
  • വറ്റൽ ഇഞ്ചി – 2 ടീസ്‌പൂൺ
  • ചായപ്പൊടി – 3 ടീസ്‌പൂൺ
  • ഗ്രാമ്പൂ – 4 എണ്ണം
  • ഏലം – 5 എണ്ണം
  • കറുവപ്പട്ട – ചെറിയ കഷ്‌ണം
  • റോസ് ഇതളുകൾ – 2 ടീസ്‌പൂൺ
  • പഞ്ചസാര – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് പാൽ ഒഴിച്ച് തിളപ്പിക്കുക. ശേഷം പാൽ മാറ്റി വയ്ക്കുക. പിന്നീട് വേറൊരു പാത്രമെടുത്ത് ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം ഇതിലേക്ക് വറ്റൽ ഇഞ്ചി, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കുക (മസാല രുചി ഇഷ്‌ടമല്ലാത്തവർ ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ഒഴിവാക്കാവുന്നതാണ്). ശേഷം ഇതിലേക്ക് 3 ടീസ്‌പൂൺ ചായപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക. ഇത് നല്ല പോലെ തിളച്ച് കഴിഞ്ഞാൽ മാറ്റിവച്ചിരിക്കുന്ന പാൽ കൂടി ഇതിലേക്ക് ചേർക്കുക. ചായയുടെ രുചി വർധിപ്പിക്കാനായി എടുത്തുവച്ചിരിക്കുന്ന റോസ് ഇതളുകൾ കൂടി ചേർത്ത് മീഡിയം ഫ്ലെയിമിൽ വീണ്ടും ഒരു 5 മിനിറ്റ് നേരം ചായ തിളപ്പിച്ചെടുത്ത്‌ ഉപയോഗിക്കാം.

STORY HIGHLIGHT: Masala chai