കോട്ടയം കേരളത്തിലെ ഒരു മനോഹരമായ ജില്ലയാണ്, ഇത് പ്രകൃതിയുടെ സുന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും കൊണ്ട് പ്രശസ്തമാണ്. ഇവിടെ സന്ദർശിക്കേണ്ട പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചുവടെ കൊടുക്കുന്നു
കുമരകം
കോട്ടയം ജില്ലയിലെ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഇത് ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്. ദേശാടനക്കിളികൾ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതം വളരെ പ്രശസ്തമാണ്. ബോട്ടുകളിലൂടെയുള്ള കായൽ യാത്രകൾക്കും ഇവിടെ വലിയ പ്രാധാന്യമുണ്ട്.
താഴത്തങ്ങാടി ജുമാ മസ്ജിദ്
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിർമിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്.
ഭരണങ്ങാനം
ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ഭരണങ്ങാനം. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്.
വൈക്കം
വൈക്കം മഹാദേവ ക്ഷേത്രം ഇവിടത്തെ പ്രധാന ആകർഷണമാണ്. ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങൾ പോലെ തന്നെ വൈക്കവും കായൽ യാത്രകൾക്ക് പേരുകേട്ടതാണ്.
ഇലവീഴാ പൂഞ്ചിറ
കോടമഞ്ഞിന്റെയും തണുപ്പിന്റെയും വിഹാര കേന്ദ്രം എന്നറിയപ്പെടുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ഹിൽ സ്റ്റേഷൻ ആണ്.
STORY HIGHLLIGHTS: tourist-place-in-kottayam-district