Recipe

മൈക്രോവേവ് ഓവൻ ഇല്ലാതെ ഹോംമേഡ് കേക്ക് തയാറാക്കിയാലോ | homemade cake

കടയിൽ നിന്നും മാത്രം വാങ്ങി കഴിച്ചിരുന്ന ആ കേക്ക് നമുക്കിനി വീട്ടിൽ ഉണ്ടാക്കിയാലോ. ഈ കേക്കിന് മൈക്രോവേവ് ഓവനും വേണ്ട

ചേരുവകൾ

  • മൈദ- 3 കപ്പ്
  • പഞ്ചസാര- 2 കപ്പ്
  • മുട്ട- 2 എണ്ണം
  • വെണ്ണ- 1 കപ്പ്
  • ബേക്കിംഗ് സോഡ- 2 ടേബിൾ സ്‌പൂൺ
  • പാല്- 2 കപ്പ്
  • വാനില എസെൻസ്- 2 ടീ സ്‌പൂൺ
  • പാകംചെയ്യുന്ന വിധം
  • പൊടിച്ച പഞ്ചസാരയും വെണ്ണയും നന്നായി മിക്സ് ചെയ്യുക. നേർത്തപത പോലെ ആകുംവരെ ഇവ രണ്ടും മിക്സ് ചെയ്യണം.
  • ഈ കൂട്ടിലേക്ക് എടുത്തുവെച്ചിരിക്കുന്ന മുട്ട ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.
  • ബേക്കിംഗ് സോഡയും മൈദയും ഒന്നിച്ചു കലർത്തി ഒരു അരിപ്പയിൽ അരിച്ചെടുക്കുക.
  • ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ചേർക്കുക. ആവശ്യമെങ്കിൽ അൽപം പാലും ചേർക്കാവുന്നതാണ്. ഇതിലേക്ക് വാനില എസെൻസ് ചേർക്കുക.
  • ഇനി ബേക്ക് ചെയ്യേണ്ട പാനിൽ അൽപ്പം മൈദ വിതറാവുന്നതാണ്.
  • ഈ പാനിലേക്ക് ഉണ്ടാക്കിവെച്ചിരിക്കുന്ന മിശ്രിതം തുല്യമായി ഒഴിക്കുക.
  • കുക്കറിൽ വെള്ളം ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • ചെറിയ തീയിൽ 2 മിനിറ്റ് നേരവും അതിന് ശേഷം ഏകദേശം 40-45 മിനിറ്റ് നേരം മീഡിയം ചൂടിലും വേവിക്കുക.
  • അടുപ്പിൽ നിന്നും മാറ്റിയ ശേഷം 10 മിനിറ്റ് നേരം കൂടി കുക്കർ അടച്ചു തന്നെ വെക്കുക.
  • ചെറിയ കത്തി ഉപയോഗിച്ച് കേക്കിനെ പാനിൽ നിന്നും അടർത്തി എടുത്ത് വിളമ്പാവുന്നതാണ്.
  • രസകരമായ സിമ്പിൾ ഹോംമേഡ് കേക്ക് റെഡി ആയല്ലോ.

content highlight: how-to-make-home-made-cake