രുചികരമായ കോക്കനട്ട് ലഡു തയാറാക്കാം
ചേരുവകൾ:
തേങ്ങ -രണ്ടെണ്ണം ചുരണ്ടിയത്
ഏലക്കപ്പൊടി -ഒരു ടീ സ്പൂണ്‍
ശര്‍ക്കര ചീകിയത് -തേങ്ങ ചിരകിയതിന്റെ അത്രയും അളവിൽ
തയ്യാറാക്കുന്ന വിധം
ശര്‍ക്കര ഉരുളിയിലാക്കി ഉരുക്കുക. കുമിളകള്‍ പ്രത്യക്ഷപ്പെട്ട് ഒരു നൂല്പരുവമാവുമ്പോള് വാങ്ങി ആറാന്‍ വെക്കുക. തേങ്ങയും ഏലക്കപ്പൊടിയും ചേര്‍ത്ത് നെയ്യ് തടവിയ കൈകൊണ്ട് ചെറു ഉരുളകള്‍ തയാറാക്കി ഒരു പ്ളേറ്റില്‍ നിരത്തുക.
content highlight: how-to-make-coconut-ladoo