tips

ശരീരഭാരം നിയന്ത്രിക്കുന്നതിൽ പണ്ടുമുതൽക്കേ ഉപയോ​ഗിക്കുന്ന ഒന്നാണ് ഇത്

ശരീരഭാരം കുറയ്‌ക്കാനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനുമായി കഷ്ടപ്പെടുന്നവർക്ക് കൂട്ടുകൂടാവുന്ന ഒന്നാണ് കരിഞ്ചീരകം.

ശരീരഭാരം നിയന്ത്രിക്കുന്നതിൽ പണ്ടുമുതൽക്കേ ഉപയോ​ഗിക്കുന്ന ഒന്നാണ് കരിഞ്ചീരകം. ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് രാത്രിയിൽ കഴിക്കുക. രാവിലെ വെറുംവയറ്റിൽ അഞ്ചോളം കരിഞ്ചീരകം ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക. ഒരു ടീസ്പൂൺ തേനും ഇതിനൊപ്പം കഴിക്കാം.പ്രമേഹരോ​ഗികൾക്ക് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ് കരിഞ്ചീരകം. കട്ടൻ ചായയ്‌ക്കൊപ്പം കരിഞ്ചീരകം ചേർത്ത് രാത്രിയിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കരിഞ്ചീരകം ചേർത്തും കുടിക്കാവുന്നതാണ്.

 

തലവേദനയ്‌ക്ക് പരിഹാരം: കരിഞ്ചീരക എണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് തലവേദന മാറാൻ സഹായിക്കും.നാരുകളാൽ സമ്പന്നമാണ് കരിഞ്ചീരകം. അതുകൊണ്ട് തന്നെ ദഹനത്തിനും കുടലിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. ​ഗ്യാസ്, അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്നങ്ങളാൽ വലയുന്നവർക്ക് കരിഞ്ചീരകം ശീലമാക്കാവുന്നതാണ്.

ആസ്ത്മയ്‌ക്കും ജലദോഷത്തിനും: ആസ്ത്മ രോ​ഗമുള്ളവർ കരിഞ്ചീരക ചായ ​ഗുണം ചെയ്യും. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ഒരു ടീസ്പൂൺ തേനും അര ടീസ്പൂൺ കരിഞ്ചീരക എണ്ണയും ചേർത്ത് ദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണത്തിന് മുൻപ് കഴിക്കാം.