Celebrities

ദിയ ​ഗർഭിണിയാണെന്ന് തോന്നുന്നെന്ന് ആരാധകർ; കാരണം അശ്വിന്റെ ആ വാക്കുകൾ | diya-krishnas-fans-doubts-influencer

ചെറുപ്പം തൊട്ട് കുട്ടികളെ നോക്കുന്നത് എനിക്കിഷ്ടമാണ്

ഭർത്താവ് അശ്വിൻ ​ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ. വിവാഹം ചെയ്ത് കുടുംബമായി ജീവിക്കണമെന്നാണ് ദിയ എന്നും ആ​ഗ്രഹിച്ചത്. ഇത്ര പെട്ടെന്ന് വിവാഹം വേണോയെന്ന് വീട്ടുകാർ ചോദിച്ചപ്പോഴും ദിയ തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നതിന് കാരണവും ഇത് തന്നെയാണ്.

ഇപ്പോഴിതാ ദിയയുടെ പുതിയ വ്ലോ​ഗാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദിയ ​ഗർഭിണിയാണെന്ന് തോന്നുന്നെന്ന് വീഡിയോ കണ്ട ഫോളാവേഴ്സ് പറയുന്നു. ദിയയുടെ മാറ്റവും വീഡിയോയിലെ ചില സൂചനകളുമാണ് ഈ ഊഹാപോഹത്തിന് കാരണം. ദിയയു‌ടെ വീട്ടിൽ‌ നിന്നും സ്വന്തം വീട്ടിലേക്ക് അശ്വിൻ പോകുന്നത് വീഡിയോയിൽ കാണാം. സ്കൂട്ടറിൽ പോകുന്നതിനാൽ ദിയയെ കൊണ്ട് പോകുന്നില്ലെന്ന് അശ്വിൻ പറയുന്നുണ്ട്. ഇതിന് കാരണം ദിയ ​ഗർഭിണി ആയതായിരിക്കാമെന്ന് ആരാധകർ പറയുന്നു.

കമന്റുകൾക്ക് ദിയ മറുപടി നൽകിയിട്ടില്ല. അമ്മയാകാൻ തനിക്ക് വലിയ ആ​ഗ്രഹമുണ്ടെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ചെറുപ്പം തൊട്ട് കുട്ടികളെ നോക്കുന്നത് എനിക്കിഷ്ടമാണ്. എന്റെ കസിൻ ബ്രദേഴ്സ് വീട്ടിൽ വരുമ്പോൾ അവരെ നോക്കിയത് ഞാനായിരുന്നു. എനിക്ക് ദിവസം 500 രൂപ വെച്ച് തരുമായിരുന്നു. പൈസയ്ക്ക് വേണ്ടിയല്ല, എനിക്കവരെ നോക്കാൻ ഇഷ്ടമായിരുന്നു.

കുഞ്ഞുങ്ങളെ എനിക്കിഷ്ടമാണ്. ഭർത്താവും കുട്ടിയുമായി സിംപിളായ ജീവിതം മതിയെന്ന് പണ്ട് മുതലേ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. 26 വയസായി. താൻ ചെറിയ കുട്ടിയല്ലെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ദിയയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിൽ അകപ്പെട്ടത്. ഓൺലൈൻ പേജിലൂടെ ആഭരണങ്ങൾ വാങ്ങിയവർ പരാതിയുമായെത്തി.

ഒന്നിന് പിറകെ ഒന്നായി ദിയയുടെ ബിസിനസിനെതിരെ പരാതി വന്നു. ഒടുവിൽ ദിയക്ക് മറുപടി നൽകേണ്ടി വന്നു. വെെകൈരികമായി സംസാരിച്ച ദിയ പക്ഷെ വീണ്ടും വിമർശിക്കപ്പെട്ടു. അമ്മ സിന്ധു കൃഷ്ണ ദിയയെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. വിഷയത്തിൽ പ്രതികരിച്ച വ്ലോ​ഗർമാർക്ക് ജോലിയും കൂലിയും ഇല്ലെന്ന പരാമർശം സിന്ധു കൃഷ്ണ ന‌ടത്തി. ഇതിനെതിരെ വ്യാപക വിമർശനം വന്നു.

സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നതെന്ന് ചോദ്യം വന്നു. എന്നാൽ വിമർശനങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയില്ല. ഒന്നിലേറെ തവണ ദിയ കൃഷ്ണയും കുടുംബവും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. നിരവധി ഇൻഫ്ലുവൻസർമാർ ഇവർക്കെതിരെ സംസാരിച്ചിട്ടുമുണ്ട്.

content highlight: diya-krishnas-fans-doubts-influencer