കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ടപ്പെടുന്ന വിഭവം
ചേരുവകൾ
പഴുത്ത നേന്ത്രപ്പഴം- 3
ഫില്ലിങ്ങിന് *
തേങ്ങ ചിരകിയത് -അര മുറി
പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ
ഏലക്ക പൊടി -അര സ്പൂൺ
അണ്ടിപ്പരിപ്പ്
മുന്തിരി
നെയ്യ് -ഒരു സ്പൂൺ
കോട്ടിംഗിന് *
മൈദമാവ് -ഒന്നര കപ്പ്
മുട്ട -ഒന്ന്
പഞ്ചസാര -2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ഒരു കപ്പ്
മഞ്ഞൾപൊടി -അര സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യംതന്നെ ഫില്ലിങ്ങിന് വേണ്ടി ഒരു പാനിൽ 1 സ്പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റി വെക്കുക. ഇതേ പാനിൽ തന്നെ നാളികേരവും പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് പഞ്ചസാര അലിയുന്ന വരെ മീഡിയം ഫ്ളേമില്‍ ഇളക്കിക്കൊടുക്കുക. പഞ്ചസാര അലിഞ്ഞാൽ ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് മിക്സ് ആക്കി സ്ററവിൽ നിന്നും മാറ്റി വെക്കുക…
കോട്ടിങ്ങിനായി
വെള്ളം ചൂടാക്കിയതിനുശേഷം അതിലേക്ക് പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി കലക്കുക.. ഇതിലേക്ക് മൈദ കുറേശ്ശെയായി ചേർക്കുക.. ഒരു മുട്ടയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി കട്ടയില്ലാതെ കലക്കി വെക്കുക..
പഴം മൂന്നു സൈഡും അറ്റം വിട്ടു പോരാത്ത വിധത്തിൽ കത്തികൊണ്ട് വരഞ്ഞതിനു ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന നാളികേരം ഇതിൽ നിറയ്ക്കുക. അതിനു ശേഷം തൊലി കളഞ്ഞ പഴം മൈദമാവിൽ മുക്കി ചൂടായ ഓയിൽ രണ്ട് സൈഡും ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ പൊരിച്ച് കോരിയെടുക്കുക.
content highlight: how-to-make-pazham-nirachathu