രുചിമുകുളങ്ങളെ രസിപ്പിക്കും സ്വാദിലൊരു നാടൻ ചിക്കൻ പൊരിച്ചതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചിക്കൻ – 2 കഷ്ണം
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- നാരങ്ങാനീര് – 1 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
തയാറാക്കുന്നവിധം
- വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചിക്കനിൽ പുരട്ടി കുറച്ചു സമയം വച്ചതിന് ശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.
- ഈ കിടു ചിക്കൻ ഫ്രൈ ചോറിന്റെ കൂടെ കഴിക്കാനും ചപ്പാത്തിയുടെ കൂടെ കഴിക്കാനും അല്ലെങ്കിൽ വെറുതെ കഴിക്കാനും സൂപ്പറാണ്.
content highlight: chicken-fry-recipe