Recipe

നാടൻ ചിക്കൻ പൊരിച്ചത് തയാറാക്കിയാലോ ? ഇനി വീട്ടിലെ ആഘോഷങ്ങൾ ഗംഭീരമാകട്ടെ | chicken-fry-recipe

രുചിമുകുളങ്ങളെ രസിപ്പിക്കും സ്വാദിലൊരു നാടൻ ചിക്കൻ പൊരിച്ചതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചിക്കൻ – 2 കഷ്ണം
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂൺ
  • പെരുംജീരകം – 1 ടീസ്പൂൺ
  • നാരങ്ങാനീര് – 1 ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്
  • വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ

തയാറാക്കുന്നവിധം

  • വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചിക്കനിൽ പുരട്ടി കുറച്ചു സമയം വച്ചതിന് ശേഷം വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.
  • ഈ കിടു ചിക്കൻ ഫ്രൈ ചോറിന്റെ കൂടെ കഴിക്കാനും ചപ്പാത്തിയുടെ കൂടെ കഴിക്കാനും അല്ലെങ്കിൽ വെറുതെ കഴിക്കാനും സൂപ്പറാണ്.

content highlight: chicken-fry-recipe