tips

പേശികളുടെ വളര്‍ച്ചയ്ക്ക് റെഡ് മീറ്റ് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു

ധാരാളം ഭക്ഷണം കഴിച്ചാല്‍ മാത്രം മതി, ശരീരംഭാരം വര്‍ധിക്കും എന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ഇത് ശെരിയല്ല. ഒരു വ്യക്തി ശരീരഭാരം കുറയ്ക്കാന്‍ എത്രമാത്രം പരിശ്രമിക്കുന്നുവോ, അതേ അളവിലുള്ള പ്രയത്‌നം ഒരു വ്യക്തിക്ക് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ആവശ്യമായി വരാം.

 

ശരീരഭാരം കുറവുളളവരില്‍ പോഷകാഹാരക്കുറവ്, ഓസ്റ്റിയോപൊറോസിസ് (എല്ലുകളുടെ ബലഹീനത)

മുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം, ക്ഷീണം, അനീമിയ, ക്രമരഹിത ആര്‍ത്തവം, വന്ധ്യത

മന്ദഗതിയിലുള്ള വളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ കാണപ്പെടാം. ഇത് കൂടാതെ കുടുംബ പാരമ്പര്യം,

ഉയര്‍ന്ന മെറ്റബോളിസം, അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, വിട്ടുമാറാത്ത രോഗം, മാനസികരോഗം തുടങ്ങി നിരവധി കാരണങ്ങളാലും ഒരു വ്യക്തിയുടെ ഭാരം കുറയുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിയാം

അവോക്കാഡോ- കലോറിയാല്‍ സമ്പുഷ്ടമാണ് അവോക്കാഡോ. ശരീരഭാരം കൂട്ടാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കാവുന്നതാണ്. ഒരു വലിയ അവോക്കാഡോയില്‍ ഏകദേശം 322 കലോറിയും 29 ഗ്രാം കൊഴുപ്പും 17 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്.

 

പാല്‍- ദിവസവും പാല്‍ കുടിക്കുന്നതിലൂടെ ശരീരത്തിന് കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, കാത്സ്യം എന്നിവ ലഭിക്കും. പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ ആവശ്യമാണ്.

 

അരി – കാര്‍ബോഹൈഡ്രേറ്റിന്റെ ഏറ്റവും മികച്ച ഉറവിടമായി അരി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നു. ഒരു കപ്പ് അരിയില്‍ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്.

റെഡ് മീറ്റ്- പേശികളുടെ വളര്‍ച്ചയ്ക്ക് റെഡ് മീറ്റ് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. അമിനോ ആസിഡുകളുടെയും ല്യൂസിനിന്റെയും നല്ല ഉറവിടമായും ഇത് കണക്കാക്കപ്പെടുന്നു.