Theft at Union Minister Suresh Gopi's family home
മുംബൈ: മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞായറാഴ്ച മീരഭയന്ദർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി. കേരള സെൽ നേതാക്കളായ ഉത്തം കുമാർ, മധു നായർ, മുഹമ്മദ് സിദ്ദീഖി തുടങ്ങിയവർ പ്രസംഗിച്ചു. വസായിലെ ബിജെപി സ്ഥാനാർഥി സ്നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ബഹുഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.