ചെന്നൈ: ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശിയായ റാണിയെ കൊലപ്പെടുത്തിയ കേസിൽ മകനെ ഭാര്യ ശ്വേത(23), സതീഷ് എന്നിവരാണ് പിടിയിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടർന്നാണു റാണിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
ഫ്രൈഡ് റൈസിൽ ഉറക്ക ഗുളിക ചേർത്ത് നൽകി റാണിയെ മയക്കിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിയാണ് കൊല നടത്തിയത്. മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്.