Food

ഗോതമ്പ് പൊടിയുണ്ടോ? എങ്കിൽ രുചികരമായ ഐസ്‌ക്രീം വീട്ടില്‍ തയ്യാറാക്കാം

ഐസ്‌ക്രീം ഇഷ്ടമില്ലാത്ത കുട്ടികൾ വിരളമായിരിക്കും. കടകളിൽ നിന്നു വാങ്ങിയ ഐസ്ക്രീം കൊടുക്കാതെ, വീട്ടിൽ തന്നെ ഐസ്ക്രീം ഉണ്ടാക്കി കുട്ടികൾക്കു നൽകിയാലോ? കണ്ടൻസ്ഡ് മിൽക്ക്, ഉപയോഗിക്കാതെ പകരം ഗോതമ്പ് പൊടി ഉപയോഗിച്ച് വീട്ടിൽ തന്നെ എങ്ങനെ ഐസ്ക്രീ ഉണ്ടാക്കാമെന്ന് പരിചയപ്പെടാം.

ചേരുവകള്‍

പാല്‍- ഒരു കപ്പ്
പഞ്ചസാര- മുക്കാല്‍ കപ്പ്
ഗോതമ്പ് പൊടി- 3 ടേബിള്‍സ്പൂണ്‍
ബട്ടര്‍- 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അടിക്കട്ടിയുള്ള ഒരു പാൻ എടുത്ത് സ്റ്റൗവിൽ ചൂടാക്കാനായി വയ്ക്കുക. പാത്രം ചൂടായി കഴിയുമ്പോൾ ഇതിലേക്ക് പാൽ ചേർക്കുക. അതിലേക്ക് മുക്കാല്‍ കപ്പ് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. 3 ടേബിള്‍സ്പൂണ്‍ ഗോതമ്പ് പൊടിയില്‍ പാല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് തിളക്കുന്ന പാലിലേക്ക് ചേര്‍ത്തുകൊടുക്കുക. കുറുകുന്നത് വരെ നന്നായി ഇളക്കുക. ക്രീം രൂപത്തില്‍ ആയാല്‍ തീ ഓഫ് ചെയ്ത് മിക്‌സ് ഒരു പാത്രത്തിലേക്ക് ചൂടാറാനായി മാറ്റുക. ശേഷം ഒരു ജാറില്‍ 2 ടേബിള്‍സ്പൂണ്‍ ബട്ടര്‍, 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര എന്നിവ എടുക്കുക. ഇത് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവച്ച ഐസ്‌ക്രീം മിക്‌സ് കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം 3 മണിക്കൂറോളം ഫ്രീസറില്‍ വെക്കുക. രുചിയൂറും ഐസ്‌ക്രീം റെഡ്ഡി.