പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. മണ്ഡലത്തിലെ അടിയൊഴുക്ക് ആർക്ക് അനുകൂലമാകുമെന്നതാണു വിജയത്തിൻ്റെ അടിസ്ഥാന ഘടകം.
പരസ്യപ്രചാരണത്തിന് ഇനി രണ്ടുനാൾ മാത്രം .19നു നിശ്ശബ്ദ പ്രചാരണമാണ്. 20നു പാലക്കാട് പോളിങ് ബൂത്തിലെത്തും.വോട്ടെടുപ്പ് പാലക്കാട് നിയമസഭാ മണ്ഡലത്തിലാണെങ്കിലും അതിൻ്റെ ചൂടും ആവേശവും വിവാദങ്ങളുമെല്ലാം കേരളമാകെ അലയടിക്കുന്നു. കൽപാത്തി രഥോത്സവത്തിൻ്റെ പേരിൽ തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിയതിനാൽ പ്രചാരണം കൂടുതൽ ദിവസം ലഭിച്ചെങ്കിലും വിവാദങ്ങൾ ആഞ്ഞടിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങളാണ് കത്തിപ്പടരുന്നത്.
ഒട്ടേറെ രാഷ്ട്രീയ ‘ട്വിസ്റ്റുകൾ’ക്കൊടുവിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്നു സമാപനം. അവസാനനിമിഷത്തിലും എന്തെങ്കിലും ‘ഞെട്ടിക്കലുകൾ’ നേതാക്കൾ ഒരുക്കിവച്ചിട്ടുണ്ടോയെന്ന കാത്തിരിപ്പിലാണു വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ.
പി സരിൻ കോൺഗ്രസിൽ നിന്നും എൽഡിഎഫിലേക്ക് വരുന്നു , അതോടെ നീല ട്രോളി രംഗത്തേക്ക് വന്നു.
ഇതിനിടയിൽ ആകെ ചർച്ചയിൽ ഇടം പിടിച്ച ജനകീയ വിഷയം നെല്ലു സംഭരണത്തിലെയും വില വിതരണത്തിലെയും പാകപ്പിഴകൾ മാത്രം. അതും കർഷകർ രോഷം കൊണ്ടതോടെയാണു മുന്നണികൾ ചർച്ചയാക്കിയത്. ഇത്രത്തോളം വിവാദങ്ങൾ ഉയർത്തിയ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തു നടന്നിട്ടുണ്ടാകില്ല.