Food

രണ്ട് കാരറ്റ് മതി; രുചിയിൽ ഹൽവ കഴിക്കാം

ഹൽവയോട് പ്രിയം ഉള്ളവരായിരിക്കും അധിക പേരും. പല രുചിയിലും നിറത്തിലുമൊക്കെ കടകളിൽ നിരന്നിരിക്കുന്ന ഹൽവ വീട്ടിൽ തയ്യാറാക്കാൻ ശ്രമിച്ചിട്ടുണ്ടോ?. ഒരുപാട് ചേരുവകളൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ ഇത് പാകം ചെയ്തെടുക്കാവുന്നതാണ്. വിദ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കാരറ്റ് ഉപയോഗിച്ച് വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഹൽവ റെസിപ്പി പരിചയപ്പെടുത്തി തരുന്നു.

ചേരുവകൾ

ബദാം പൊടിച്ചത്- 1/2 കപ്പ്+ 1ടേബിൾസ്പൂൺ
കാരറ്റ്- 1/4
പഞ്ചസാര- 1/2 കപ്പ്
നെയ്യ്- 4 ടേബിൾസ്പൂൺ
പാൽ- 1/2 കപ്പ്
ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് പാൽ ചേർത്ത് വേവിക്കുക. തണുപ്പ് മാറിയതിനു ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. അതിലേക്ക് കാരറ്റ് അരച്ചതു ചേർത്ത് തിളപ്പിക്കുക. കുറച്ചു പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ബദാം ഉണക്കി പൊടിച്ചതും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ നെയ്യും ഏലയ്ക്കപ്പൊടിയും ചേർക്കുക. വെള്ളം നന്നായി വറ്റിയതിനു ശേഷം കുറച്ച് നെയ്യ് കൂടി ചേർത്തിളക്കുക. ഹൽവ കട്ടിയാകുന്നതു വരെ ഇളക്കുക. ഇത് മറ്റൊരു പാത്രത്തിലേക്കു മാറ്റി തണുക്കാൻ വയ്ക്കുക. ആവശ്യാനുസരണം കഴിക്കാം.