ഇന്ന്, മിക്കവാറും എല്ലാ ചര്‍മ്മസംരക്ഷണ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും മൈക്രോപ്ലാസ്റ്റിക് ഉണ്ട്; സ്ക്രബുകള്‍ മുതല്‍ സെറം, ഫെയ്സ് മാസ്കുകള്‍, ലിപ്സ്റ്റിക്കുകള്‍, മേക്കപ്പ് ഡിപ്സ്റ്റിക്കുകള്‍ വരെ – മൈക്രോപ്ലാസ്റ്റിക്സ് എല്ലായിടത്തും ഉണ്ട്. ഫില്ലറുകള്‍, ടെക്സ്ചര്‍ എന്‍ഹാന്‍സറുകള്‍ മുതലായവയിലെല്ലാം ഇവ സജീവ സാന്നിധ്യമാണ്.
ഇവ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന് വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഈ ഒളിഞ്ഞിരിക്കുന്ന ചെറിയ പാര്‍ട്ടിക്കിളുകള്‍ കഴുകിയാലൊന്നും പോവുന്നതല്ല. ഇവ ചര്‍മ്മ സുഷിരങ്ങള്‍ അടയ്ക്കുന്നു. ചെറിയ കുരുക്കള്‍
ഉണ്ടാകുന്നതിനും കാരണമാകുന്നു.നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍, എക്സിമ, ഡെര്‍മറ്റൈറ്റിസ് പോലുള്ള അവസ്ഥകള്‍ ഉണര്‍ത്തിക്കൊണ്ട് മൈക്രോപ്ലാസ്റ്റിക് നിങ്ങളുടെ ചര്‍മ്മത്തെ (ജീവിതത്തെയും) വളരെ മോശമാക്കിയേക്കാം.
ചര്‍മ്മ സുഷിരങ്ങള്‍ അടയുന്നു: ഈ പ്ലാസ്റ്റിക്കുകള്‍ ചര്‍മ്മ സുഷിരങ്ങള്‍ക്കുള്ളില്‍ കയറുന്നു. അവിടെ ഇത് എണ്ണയുടെയും ബാക്ടീരിയയുടെയും ഒരു ഡെപ്പോസിറ്റ് ഉണ്ടാക്കുന്നു.പ്രതിരോധം തകര്‍ക്കുന്നു: മൈക്രോപ്ലാസ്റ്റിക് നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രതിരോധശേഷി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുന്നു. ഇത് വരണ്ടതും അടരുകളുള്ളതുമായ അവസ്ഥയിലേക്ക് നയിക്കുന്നു.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുക വഴി ചര്‍മ്മം നശിക്കുന്നതിന് പോലും കാരണമാകുന്നു. അതിനാല്‍ വളരെ ശ്രദ്ധയോടെ വേണം ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുവാന്‍.