പാലിനൊപ്പം രണ്ട് ഈന്തപ്പഴം കഴിച്ചു നോക്കൂ. ഒരിക്കലും പ്രതീക്ഷിക്കാത്ത ആരോഗ്യഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. അതെന്തൊക്കെയാണ് നോക്കാം.
നഷ്ടമായ ഊര്‍ജ്ജം തിരിച്ചുപിടിക്കണോ എതിനും സഹായകരമാണ് ഇത്. രാത്രി കഴിച്ചിട്ടുറങ്ങിയാല്‍ പിറ്റേ ദിവസം മുഴുവന്‍ ഊര്‍ജ്ജിതമായിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.
വിളര്‍ച്ച
രക്തക്കുറവ്, വിളര്‍ച്ച എന്നിവ തടയാന്‍ വളരെ നല്ലതാണ് ഇത്. ഈന്തപ്പഴത്തിലെ ഇരുമ്പും പാലിലെ കാത്സ്യവും വിളര്‍ച്ചയെ ദുരീകരിക്കുന്നു.
ദഹനപ്രക്രിയ
മികച്ച ദഹന പ്രക്രിയയ്ക്ക് വളരെ നല്ലതാണ് ഈന്തപ്പഴവും പാലും. ദഹന പ്രശ്‌നങ്ങള്‍ക്ക് മരുന്നുകൂടിയാണ് ഇത്.
മികച്ച ഉറക്കം ലഭിക്കാന്‍ ഈ കോമ്പിനേഷന്‍ വളരെ നല്ലതാണ്. സെറാടോണിന്റെ ലെവല്‍ കൂടുന്നത് മൂലം സുഖകരമായ ഉറക്കം ലഭിക്കുന്നു.
മസില്‍
പാലും ഈന്തപ്പഴവും പേശികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. പേശികളുടെ നിര്‍മ്മാണത്തിന് മാത്രമല്ല അവയെ റിപ്പയര്‍ ചെയ്യനുമുള്ള കഴിവ് ഈ ചേരുവയ്ക്കുണ്ട്.