ഇഡ്ഡലിയും ദോശയുടെയും ചോറിന്റെയും കൂടെ മാത്രമല്ല പൊറോട്ടയ്ക്കൊപ്പം പോലും സാമ്പാര്‍ തിളങ്ങും. മാത്രമല്ല, പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ കറി. പല നാടുകളിലും പല ഭേദങ്ങള്‍ സാമ്പാറിനുണ്ടെങ്കിലും മലയാളിയുടെ വേര്‍ഷന്‍ തന്നെയാണ് മികച്ചത്. ദിവസങ്ങളോളം സാമ്പാര്‍ കേടാകാതിരിക്കാന്‍ ഒരു നുള്ള് ഉലുവ ചേര്‍ത്താല്‍ മതി. പരിപ്പിനൊപ്പം വേണം ഉലുവ ചേര്‍ക്കാന്‍. ഇനി സാമ്പാര്‍ നല്ല രുചിയോടെ ഉണ്ടാക്കാനും കേടാകാതെ സൂക്ഷിക്കാനും ഈ പൊടികൈകള്‍ പരീക്ഷിക്കാം.
പരിപ്പ് വേവിക്കുമ്പോള്‍ ഒരു സ്പൂണ്‍ നല്ലെണ്ണയോ നെയ്യോ ചേര്‍ത്താല്‍ പരിപ്പ് നന്നായി വേകാനും നല്ല മണം ലഭിക്കാനും പരിപ്പ് പതഞ്ഞുപൊങ്ങുന്നത് തടയാനും സഹായിക്കും.
എണ്ണ ചൂടാക്കി ഒരു നുള്ള് ഉലുവ മൂപ്പിച്ച് പച്ചക്കറികള്‍ വഴറ്റിയശേഷം വേവിച്ചാല്‍ കൂടുതല്‍ മണം കിട്ടും.
പരിപ്പിന്റെ കൂടെ ഉള്ളി, പച്ചമുളക്, തക്കാളി,? കായം, കറിവേപ്പില,? അമരയ്ക്ക, കിഴങ്ങ് എന്നിവ വേവിക്കാം.
തക്കാളിയും വെണ്ടയ്ക്കയും വഴറ്റി ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്
സാമ്പാറിന് ഇരുമ്പന്‍ പുളിയാണ് ഉത്തമം
മല്ലിയിലയും കറിവേപ്പിലയും കൈ കൊണ്ട് ഞരടി ചേര്‍ത്താല്‍ മണം കൂടും
സ്വാദ് കൂട്ടാന്‍ കുറച്ചു ശര്‍ക്കര ചേര്‍ക്കുന്നതും നല്ലതാണ്