പാലക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമർശം ‘ദി ഹിന്ദു’ ദിനപത്രത്തിൽ വന്ന അഭിമുഖത്തിന്റെ തുടർച്ചയാണെന്ന് പ്രതിപക്ഷനേതാവ്. ഉജ്ജ്വലനായ മതേതരനേതാവാണ് പാണക്കാട് തങ്ങൾ. മുനമ്പം വിഷയം പരിഹരിക്കാൻ വേണ്ടി പോരാടിയ നേതാവിനെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു. അതുപോലെതന്നെ മുഖ്യമന്ത്രിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദമാണെന്നും രണ്ടുപേരുടെയും ലക്ഷ്യം ഭൂരിപക്ഷ വർഗീയതയാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു. ബാർട്ടർ സമ്പ്രദായം പോലെ പരസ്പരം തമ്മിലുള്ള കേസുകൾ ഇല്ലാതാക്കാനുള്ള പരിപാടിയാണ് ബിജെപിയും സിപിഎമ്മും തമ്മിൽ നടത്തുന്നതിനും പ്രതിപക്ഷനേതാവ് ആരോപിച്ചു.