Food

പൂജയ്‌ക്ക് കിട്ടുന്ന ശർക്കര പായസം ഇനി വീട്ടിലും തയ്യാറാക്കാം | Sharkkara Payasam

അമ്പലങ്ങളിലും മറ്റും പൂജാസമയത്ത് കിട്ടുന്ന ശർക്കര പായസം ഇനി വീട്ടിലും തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പച്ചരി
  • ശർക്കര ഉരുക്കി അരിച്ചെടുത്തത്
  • തേങ്ങ
  • തേങ്ങാപ്പാൽ
  • നെയ്യ്
  • ഏലയ്ക്കപൊടി
  • തേങ്ങാകൊത്ത്
  • അണ്ടിപരിപ്പ്
  • ഉണക്ക മുന്തിരി

തയ്യാറാക്കുന്ന വിധം

അര കപ്പ് പച്ചരി കഴുകി നന്നായി വേവിക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് ശർക്കര ഉരുക്കി അരിച്ചെടുത്തത് ചേർത്ത് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക. ഒരു 2 സ്പൂൺ ചിരവിയ തേങ്ങ ചേർക്കുക. നന്നായി കുറുകി പാകം ആകുമ്പോൾ നല്ല കട്ടി ഉള്ള തേങ്ങാപ്പാൽ ഒരു 4 സ്പൂൺ കാൽ ടീ സ്പൂൺ ഏലയ്ക്കപൊടി, ഒരു സ്പൂൺ നെയ്യ് എന്നിവ ചേർത്ത് തീ ഓഫ് ചെയ്യാം. ഒരു സ്പൂൺ നെയ്യ് ചൂടാക്കി കുറച്ചു തേങ്ങാകൊത്തും, അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും വറുത്തു പായസത്തിലേക്ക് ചേർക്കാം. ആവശ്യമെങ്കിൽ കുറച്ചു കൽക്കണ്ടം കൂടി പൊട്ടിച്ചു ചേർക്കാം.