പിസ്സ കഴിക്കാൻ തോന്നുന്നുണ്ടോ? ഇനി വീട്ടിൽ തന്നെ പിസ്സ തയ്യാറാക്കാം. അതും വളരെ എളുപ്പത്തിൽ രുചികരമായി തന്നെ. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ചെറുചൂടുവെള്ളം ഒഴിച്ച് അതിലേക്കു പഞ്ചസാരയും ഈസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്തു 10 മിനിറ്റ് പൊങ്ങാൻ വയ്ക്കുക. അതിലേക്കു മൈദ, പാൽപ്പൊടി, ഉപ്പ്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് കുറച്ച് ചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. ഇനി അത് 1 1/2 മണിക്കൂർ മാറ്റിവെക്കുക. അപ്പോളേക്കും മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും. ഇനി അത് ഒന്നുടെ കുഴച്ച് പിസ്സ പാനിൽ വച്ചു പിസ്സ സോസ്, ചീസ് ഇഷ്ടമുള്ള ടോപ്പിംഗ്‌സ് എന്നിവ വെച്ച് 200 ഡിഗ്രി സെൽഷ്യസിൽ പ്രീ ഹീറ്റ് ചെയ്തു വച്ചേക്കുന്ന ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്തു എടുക്കുക.