ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല സോഫ്റ്റായ ഒരു പഴംപൊരി തയ്യാറാക്കിയാലോ? പഴംപൊരിയുടെ റെസിപ്പി എല്ലാർക്കും അറിയാവുന്നതാണ്. ഏറ്റവും വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു നടൻ പലഹാരമാണ്
പഴംപൊരി.
ആവശ്യമായ ചേരുവകൾ
- പഴുത്ത രണ്ട് നേന്ത്രപ്പഴം
- മൈദ
- മഞ്ഞൾപ്പൊടി
- ഉപ്പ്
- ജീരകം
- പഞ്ചസാര
- ദോശമാവ്
- വെള്ളം
- എണ്ണ
തയ്യാറാക്കുന്ന വിധം
അത്യാവശ്യം പഴുത്ത രണ്ട് നേന്ത്രപ്പഴം എടുക്കുക തൊലി കളഞ്ഞിട്ട് നീളത്തിൽ മുറിച്ചെടുക്കുക (ഒരുപാട് പഴുത്ത പഴം ആവരുത് പഴുത്തത് ആയിരിക്കണം എന്നാലും ഓവറായിട്ട് പഴുത്ത പഴം ആണെങ്കിൽ എണ്ണ കുടിക്കും) ഇനി ഒരു പാത്രത്തിൽ ഒന്നര കപ്പ് മൈദ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ജീരകം, മൂന്ന് ടീസ്പൂൺ പഞ്ചസാര, ഒന്നര ടീസ്പൂൺ ദോശമാവ് എന്നിവ കുറച്ച് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്ത് ഒരു കുറുകിയ ബാറ്റർ ആക്കി എടുക്കുക. ഇനി ചൂടായ എണ്ണയിൽ ഇട്ട് രണ്ട് സൈഡും നന്നായി ഫ്രൈ ചെയ്തെടുക്കുക. രുചികരമായ നല്ല സോഫ്റ്റ് പഴംപൊരി തയ്യാർ.