Food

തക്കാളി വെച്ച് ഹൽവ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? | Tomato Halwa

തക്കാളി വെച്ച് ഹൽവ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്, ഇതൊന്ന് പരീക്ഷിച്ചുനോക്കൂ. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • തക്കാളി 4 (മിക്സിയിൽ നന്നായി അരച്ചെടുക്കുക)
  • കസ്റ്റാർഡ് പൌഡർ 1 ടേബിൾസ്പൂൺ
  • മിൽക്ക് 2 ടേബിൾസ്പൂൺ
  • പഞ്ചസാര 5 ടേബിൾസ്പൂൺ
  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • ഏലക്ക പൊടി
  • വാനില എസ്സെൻസ്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു അടിക്കടിയുള്ള പാൻ അടുപ്പിൽ വച്ചു തക്കാളി മിക്സ് ഒഴിച്ചു ഒരു നുള്ള് ഉപ്പ് ഇട്ടു ഇളക്കി തിളപ്പിക്കുക. കസ്റ്റാർഡ് പൌഡർ / കോൺഫ്ലോർ പാലിൽ മിക്‌സാക്കി അരിച്ചു തക്കാളി കൂട്ടിൽ ഒഴിച്ചു പഞ്ചസാര ചേർത്തു ഇളക്കി കൊടുക്കുക. നല്ലവണ്ണം ഇളക്കണം. ഇടക്ക് നെയ്‌ ഒഴിച്ചു കൊടുക്കുക. വെള്ളം വറ്റി ഹൽവ പരുവം ആകുമ്പോൾ നെയ്യ് ഇറങ്ങി വരും. ഏലക്ക പൊടി, വാനില എസ്സെൻസ്, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മയം പുരട്ടിയ പത്രത്തിൽ ഒഴിച്ചു സെറ്റ് ആയാൽ മുറിച്ചു ഉപയോഗിക്കാം.