കപ്പ കിട്ടുമ്പോൾ ഇനി ഈ പുട്ട് ഒന്ന് ട്രൈ ചെയ്തുനോക്കൂ. സാധാരണ പുട്ടിൽ നിന്നും വ്യത്യസ്തമായ ഒരു പുട്ട് റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കപ്പ ആവശ്യത്തിന് എടുത്തു തൊലി കളഞ്ഞു കഴുകി ഗ്രേറ്റ് ചെയ്തു എടുക്കുക. 3 തവണ നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. അതിലേക്കു ഉപ്പ്, ഒരു നുള്ള് മഞ്ഞൾ പൊടി, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് നന്നായി കുഴക്കുക. വെള്ളം ചേർക്കണ്ട ആവശ്യം ഇല്ല. വളരെ ഡ്രൈ ആയാൽ കുറച്ച് തളിച്ചു കൊടുക്കാം. ഇനി പുട്ട് കുറ്റിയിൽ സാധാരണ പുട്ട് തയ്യാറാക്കുന്നതുപോലെ തേങ്ങ ഇടുക, കപ്പ ഫിൽ ചെയുക. ഇനി വീണ്ടും തേങ്ങ ഫിൽ ചെയ്തു ആവിക്ക് വെയ്ക്കാം.