കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ കാത്തിരിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് തുടങ്ങിവയാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇത് പിന്നാലെ മാരകമായി കാഴ്ച്ച തന്നെ പോകുന്ന അവസ്ഥയിലെത്താം.
കാരണം സ്‌ക്രീന്‍ ടൈം ഏറ്റവുമധികം പണികൊടുക്കുന്നത് കണ്ണുകള്‍ക്കാണ്. ലാപ്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും ഇമചിമ്മാതെ നോക്കിയിരുന്നാല്‍ ക്ണ്ണുകള്‍ക്ക് കേടുവരുമെന്ന് തീര്‍ച്ച.
ഇമചിമ്മാതെ ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരുന്നാല്‍ . കണ്‍തടങ്ങള്‍ വരളാനും വേദനയുണ്ടാകാനും ഇത് കാരണമാകും. ശീതീകരിച്ച മുറിയില്‍ ദീര്‍ഘനേരം ഇരിക്കുന്നതും ഫാനിന് ചുവട്ടില്‍ ഇരിക്കുന്നതുമെല്ലാം പ്രശ്‌നം രൂക്ഷമാക്കും.
ഈ അവസ്ഥ വരാതിരിക്കാന്‍ മുന്‍കരുതലുകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അത് കണ്ണില്‍ നിന്ന് പരമാവധി രണ്ടടി അകലമെങ്കിലും പാലിക്കുന്നതാണ് നല്ലത്, മുറിയിലെ വെളിച്ചത്തിനനുസരിച്ച് ഫോണിലെ വെളിച്ചം ക്രമീകരിക്കണം, രാവിലെ ഉണര്‍ന്ന ഉടന്‍ ഫോണ്‍ നോക്കുന്ന ശീലം വേണ്ട.
തിരക്കുപിടിച്ച ജീവിതത്തിൽ ഉത്കണ്ഠ എന്നത് സർവ്വസാധാരണം ആണ്. പലകാരണങ്ങൾ കൊണ്ടാവും ഇത് സംഭവിക്കുന്നത്. ഇങ്ങനെ ഉണ്ടാവുന്ന സ്ട്രസിന് കൃത്യമായ ചികിത്സയും ഒപ്പം കൃത്യമായ ഭക്ഷണവും ലഭിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമത്രേ. നിരന്തരമായ പഠനങ്ങളിലൂടെയാണ് ഇത് വ്യക്തമായത്.
സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും വാഴപ്പഴം മികച്ചതാണെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ബയോസയൻസിൽ പ്രസിദ്ധീകരിച്ച പറയുന്നു. വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. വാഴപ്പഴത്തിൽ വിറ്റാമിനുകളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കുന്നു.കൂടാതെ, മഗ്‌നീഷ്യം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഏകദേശം 100 ഗ്രാം (ഗ്രാം) ഭാരമുള്ള ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 75% വെള്ളമാണ്. ഇതിൽ 1.1 ഗ്രാം പ്രോട്ടീൻ, 2.6 ഗ്രാം ഫൈബർ, 0.3 ഗ്രാം കൊഴുപ്പ്, 22.8 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവയും ഉണ്ടാകും.നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയതും ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ളതുമായ ആരോഗ്യകരമായ പഴമാണ് വാഴപ്പഴം.
നാരുകൾ : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു
വിറ്റാമിൻ ബി 6 : ഉപാപചയം, മസ്തിഷ്‌ക വികസനം, രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യം എന്നിവയെ സഹായിക്കുന്നു
മഗ്‌നീഷ്യം : രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാനും എല്ലുകളെ ബലപ്പെടുത്താനും സഹായിക്കുന്നു