Food

കടായി ചിക്കൻ റെസിപ്പി നോക്കാം | Kadai Chicken Recipe

രുചികരമായ ഒരു ചിക്കൻ കടായി റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – 1/2 കിലോ
  • മല്ലി – 2 ടി സ്പൂണ്‍
  • ജീരകം – 2 ടി സ്പൂണ്‍
  • കുരു മുളക് – 10
  • ഉണക്ക മുളക് – 6
  • ഇഞ്ചി – 2″ കഷണം
  • വെളുത്തുള്ളി – 10
  • നെയ്യ് – 2 ടേബിൾ സ്പൂണ്‍
  • ഉള്ളി – 1
  • തക്കാളി -2
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ജീരകം,മല്ലി, കുരുമുളക് വറുത്തു പൊടിച്ചു എടുക്കുക.മുളക്,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ആക്കുക. കടായിയിൽ നെയ്യ് ചൂടാക്കി ഉള്ളി വഴറ്റുക.മസാല പൊടിച്ചത് പകുതിയും ,ഇഞ്ചി – മുളക് – വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. തക്കാളിയും ഉപ്പും ചേർത്ത് , സോഫ്റ്റ്‌ ആകുന്ന വരെ വഴറ്റുക.ചിക്കൻ ചേർത്ത് ഇളക്കുക.മല്ലിയിലയും ബാക്കി മസാല പൊടിയും ചേർക്കുക.1/2 കപ്പ്‌ വെള്ളവും ചേർത്ത് ഇളക്കി ചിക്കൻ വേവുന്ന വരെ അടച്ചു വച്ച് വേവിക്കുക. രുചികരമായ കടായി ചിക്കൻ തയ്യാർ.