റവയും പഴവും ഉപയോഗിച്ച് രുചികരമായ ഒരു പലഹാരം തയ്യാറാക്കിയെടുക്കാം. ഇതിനാവശ്യമായ ചേരുവകൾ റവ, നേന്ത്രപ്പഴം, തേങ്ങാപാൽ, നെയ്യ് എന്നിവയാണ്. ആദ്യം ഒരു കപ്പ് തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്ത് തേങ്ങാപാൽ പിഴിഞ്ഞ് മാറ്റിവെക്കണം. ശേഷം രണ്ട് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞിട്ട് ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലിട്ട് വഴറ്റണം. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കുറച്ച് നെയ്യും പഞ്ചസാരയും ചേർത്ത് ഇളക്കണം. ഇതിനെ മറ്റൊരു ബൗളിലേക്ക് മാറ്റി ഇളംചൂടോടെ കുഴച്ചതിന് ശേഷം ഉരുളകളാക്കുക. തേങ്ങ പിഴിഞ്ഞതിന്റെ ബാക്കി തേങ്ങാപീരയും ഈ പലഹാരം ഉണ്ടാക്കാനായി ഉപയോഗിക്കുന്നതാണ്. ഈ തേങ്ങാപീര ചെറുതായി വറുത്തെടുക്കണം. അതിന് ശേഷം ഈ ഉരുളകൾ തേങ്ങാ പീരയിൽ മുക്കി എടുത്താൽ നല്ല രുചിയുള്ള പലഹാരം തയ്യാർ.