The main causes of tooth decay in children
മലയാളികളുടെ ജീവിതശൈലിയില്‍ പ്രധാനമായതാണ് രാവിലെ ഒരു ഗ്ലാസ്സ് ചായ കുടി. ആ ശീലം വീട്ടിലെ കുഞ്ഞുങ്ങളഇലേക്കും എത്തും. മുതിര്‍ന്നവര്‍ ചായ കുടിക്കുമ്പോള്‍ അവര്‍ക്കും കൂടെ കൊടുക്കും. അങ്ങനെ അത് ശീലമാകുകയും ചെയ്യും. ചായയും ബിസ്‌ക്കറ്റും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും പലഹാരങ്ങളായിരിക്കും ഇവര്‍ ഇതിന്റെ കൂടെ നല്‍കുന്നത്. എന്നാല്‍, കുട്ടികളിലെ ചായ കുടി നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. ഒട്ടുമിക്ക കുട്ടികളുടെയും പല്ലില്‍ വേഗം കേടുകള്‍ വരുന്നതില്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ചായകുടി തന്നെയാണ്. കാരണം, ചായയില്‍ മധുരം അടങ്ങിയിരിക്കുന്നു. മിക്കവരും ചായ കുടിച്ചതിന് ശേഷം വായ കഴുകുന്ന ശീലവും കുറവായിരിക്കും. ചായ കുടിക്കും. ഒപ്പം ബിസിക്കറ്റ് പോലെയുള്ള പലഹാരങ്ങളും കഴിക്കും. ഇത് പല്ലില്‍ പഞ്ചസ്സാരയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നതിനും, ഇത് പല്ലില്‍ കേട് വരുന്നതിനും കാരണമാകുന്നു.