Health

യുവത്വത്തെ പിടികൂടുന്ന പ്രമേഹം ; കാരണങ്ങൾ ഇതൊക്കെ

ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ 15 വയസിൽ താഴെയുള്ളവരിലും 35 വയസ്സിന് മുകളിലുള്ളവരിലും മാത്രം കണ്ടുവന്നിരുന്ന രോ​ഗമായിരുന്നു പ്രമേഹം. എന്നാൽ ഇന്ന് ഏത് പ്രായക്കാരെ എടുത്താലും അതിൽ ഒരു പ്രമേഹ രോ​ഗിയെങ്കിലും ഉണ്ടാകും എന്നതായി അവസ്ഥ. 25 വയസ്സിന് താഴെയുള്ളവരിൽ 20-25% പേരിലും പ്രമേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള  പ്രശ്‌നങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മാറിവരുന്ന ജീവതശൈലി തന്നെയാണ് ഒന്നാമത്തെ കാരണം. നടക്കുന്ന ശീലം പൊതുവെ കുറവാണ്. അതിനാൽ തന്നെ ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല. ദീർഘനേരം ഇരുന്ന് പണിയെടുക്കുന്ന ജോലിയും, മടിയുമെല്ലാം പലപ്പോഴും ചെറുപ്പക്കാരെ പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളാക്കുന്നു. നമ്മൾ എത്രത്തോളം ചുറുചുറുക്കോടെ ഇരിക്കുന്നുവോ, അത്രത്തോളം പ്രമേഹസാധ്യതയും കുറയും. മാറിയ ഭക്ഷണ രീതിയും വലിയ പ്രശ്നമാണ്. യുവത്വം ജ​ങ്ക് ഫുഡുകൾ അടിമപ്പെട്ടിരിക്കുന്നു. നല്ല പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുന്നതിന് പകരം, അമിതമായി പ്രോസസ്സ്ഡ് ആഹാരങ്ങൾ കഴിക്കുന്നതും, മധുരപാനീയങ്ങളുടെ ഉപയോ​ഗവും പ്രമേഹ സാധ്യത ഉയർത്തും. ഇത്തരം ഭക്ഷണശീലങ്ങൾ കൊണ്ടുതന്നെ അമിതവണ്ണം ഉണ്ടാവുകയും അത് പ്രമേഹത്തിന് കാരണമാവുകയും ചെയ്യുന്നു.  ഇൻസുലിൽ കൃത്യമായി ഉൽപാദിപ്പിക്കത്ത അവസ്ഥ ഉണ്ടാകുമ്പോഴാണ് ഒരു വ്യക്തിക്ക് പ്രമേഹം വരുന്നത്. തെറ്റായ ജീവിതരീതികൾ കാരണവും, പാരമ്പര്യം, അമിതവണ്ണം എന്നിവയെല്ലാം പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. പൊതുവിൽ പ്രായമാകുമ്പോൾ വരുന്ന ഈ അസുഖം ചെറുപ്പക്കാരിൽ വരുന്നതിന് പിന്നിലെ കാരണങ്ങൾ മേൽപ്പറഞ്ഞവയാണ്. കൃത്യമായ വ്യായാമത്തിലൂടെയും ചിട്ടയായ ജീവിതത്തിലൂടെയും പ്രമേഹത്തെ നമുക്ക് തന്നെ പിടിച്ചുനിർത്താം

Tags: diabetes