കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സാധാരണ ഗതിയിൽ ഒരു ദിവസം 50 മുതൽ 100 മുടിവരെ കൊഴിഞ്ഞേക്കാം. എന്നാൽ ഇതിന്റെ അളവ് കൂടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. മുടയിഴകൾ ആരോഗ്യത്തോടെയിരിക്കാൻ വീട്ടിൽ തന്നെ ഔഷധ ഗുണങ്ങൾ ഏറെയുള്ള ഷാംപൂ തയ്യാറാക്കാം. മുടിയുടെ ആരോഗ്യത്തിന് വളരെധികം ഗുണം ചെയ്യുന്ന ഒന്നാണ് മിരുങ്ങയില. മുരിങ്ങയിലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ മുടികൊഴിച്ചൽ തടഞ്ഞ് മുടിയെ സമൃദ്ധമായി വളരാൻ സഹായിക്കും. ഇതിലെ വിറ്റാമിൻ സി തലയോട്ടിയിലെ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ആരോഗ്യകരമായ മുടി വളർച്ചയ്ക്കും മുടിയുടെ മൊത്തത്തിലുള്ള സംരക്ഷണത്തിനും ആവശ്യമായ പോഷണവും മുരിങ്ങയില പ്രധാനം ചെയ്യുന്നു. മുരിങ്ങയില ഷാംപൂ തയ്യാറാക്കാൻ രണ്ട് കപ്പ് മുരിങ്ങയിലയും രണ്ട് ടീസ്പൂൺ അലോവേര ജെല്ലും ആവശ്യമാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഈ മിശ്രിതം തലയിൽ തേച്ച് 15 മിനിറ്റ് കഴിയുമ്പോൾ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. തലയിലെ താരൻ പോകാനും ഈ മുരിങ്ങയില ഷാംപൂ ഗുണം ചെയ്യും.