ചേരുവകൾ
ദശ കട്ടിയുള്ള മുള്ള് നീക്കിയ മീൻ -1/2 കിലോഗ്രാം
കോഴിമുട്ട -1
കോണ് ഫ്ലൌർ -5 ടേബിൾ സ്പൂണ്
സോയ സോസ് – 3 ടേബിൾ സ്പൂണ്
ഇഞ്ചി അരിഞ്ഞത് – 11/2ടേബിൾ സ്പൂണ്
വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടേബിൾ സ്പൂണ്
കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്
കുരുമുളക് പൊടി – 1 ടീസ്പൂണ്
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – 1/2 കപ്പ് (വറുക്കാൻ ,വറുത്ത ഓയിലിൽ നിന്നും കുറച്ചു മാറ്റി വെക്കണം )
സവാള ക്യുബായി മുറിച്ചത് -1
കാപ്സിക്കം – അലങ്കരിക്കാൻ
പച്ചമുളക് അരിഞ്ഞത് – 2
ടോമാടോ സോസ് -3 ടേബിൾ സ്പൂണ്
വിനെഗർ – 2 ടേബിൾ സ്പൂണ്
മല്ലിയില – അലങ്കരിക്കാൻ
ഉണ്ടാക്കുന്ന വിധം
ഒരു ബൌൾ എടുത്തു മുളക് പൊടി ,സോയ് സോസ് ,കോണ് ഫ്ലൗർ ,കോഴിമുട്ട ,ഉപ്പ് എന്നിവ ചേർത്ത് ബാറ്റെർ ഉണ്ടാക്കി അതിൽ മീൻ നന്നായി പുരട്ടി വെക്കുക.
ഇത് 1/2 മണിക്കൂർ ഫ്രിട്ജിൽ വെക്കുക.ശേഷം ചുവടു കട്ടിയുള്ള പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക.(അധികം മൂത്ത് പോകരുത് )അതേ പാനിൽ തന്നെ ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി അരിഞ്ഞത് ,എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേർത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ,ക്യാപ്സിക്കം എന്നിവ ചേർക്കുക.സോയ സോസ്, ടോമാടോ സോസ് എന്നിവ ചേർക്കാം. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീൻ , ചേർത്ത് മിക്സ് ചെയ്യുക . വിനെഗറും . അല്പം വെള്ളത്തിൽ കോണ് ഫ്ലോർ കലക്കി ഇതിലെക്കൊഴിക്കുക. പാകത്തിനുള്ള ഉപ്പും ,കുരുമുളക് പൊടിയും ചേർക്കാം .ഗ്രേവി പാകത്തിന് കട്ടിയായാൽ അറിഞ്ഞു വെച്ച മല്ലിയില ,ക്യാപ്സിക്കം എന്നിവ ചേർത്ത് തീ അണച്ച് ചൂടോടെ സെർവ് ചെയ്യാം …..