Recipe

ബീഫ് ചില്ലി ഉണ്ടാക്കി നോക്കിയാലോ.?

ചേരുവകൾ

ബീഫ് 1 കിലോ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി കൊള്ളൂ അതാണ്‌ നല്ലത് കേട്ടോ
വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ് ആക്കി എടുക്കണം
ഇഞ്ചി 2 ടേബിള്‍ സ്പൂണ്‍ ഇതും പേസ്റ്റ് ആക്കി എടുക്കണം
കുരുമുളക് പൊടി മൂന്നു ടി സ്പൂണ്‍ ( കുരുമുളക് പൊടിയുടെ എരിവു ആണ് ഇഷ്ട്ടമെങ്കില്‍ ഇത് കൂട്ടിയിട്ടു ചുവന്ന മുളക് പൊടി കുറയ്ക്കാം കേട്ടോ അതെല്ലാം നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ച് ചെയ്യാം )
സോയാസോസ് നാല് ടേബിള്‍ സ്പൂണ്‍
സവാള വലുത് മൂന്നെണ്ണം കുറയ്ക്കണ്ട ഇത് കനം കുറച്ചു നീളത്തില്‍ അരിഞ്ഞു എടുക്കാം
മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍ ( എരിവു നിങ്ങള്‍ക്ക് അധികം വേണമെങ്കില്‍ കൂടുതല്‍ എടുത്തോളൂ കേട്ടോ )
ഉപ്പ് ആവശ്യത്തിന്
പച്ച മുളക് അഞ്ചെണ്ണം
ഗരം മസാലയ്ക്ക് വേണ്ടി കറുവാപട്ട ഒരു കഷണവും , മൂന്നാല് ഏലക്കയും , ഒരു തക്കോലവും, ഒരു ടിസ്പൂണ്‍ പേരും ജീരകവും , ഒരു ചെറിയ കഷണം ജാതി പത്രിയും , അഞ്ചാറു ഗ്രംബൂപും കൂടി ഒന്ന് ചെറുതാക്കി ചൂടാക്കി പൊടിച്ചു എടുക്കണം
ക്യാപിസിക്കം ഒരെണ്ണം ഇതും ഒന്ന് നുറുക്കി എടുക്കാം
വെളിച്ചെണ്ണ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ കഴുകി വൃത്തി ആക്കിയ ബീഫ് കഷ്ണങ്ങളും ഇഞ്ചി വെളുത്തുള്ളി അരച്ചതും കുരുമുളക് പൊടി സോയാസോസ് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തിട്ട് ഇത് കുറച്ചു നേരം വയ്ക്കാം ..ഒന്ന് മസാല പിടിക്കട്ടെ …അതിനു ശേഷം ഇത് കുക്കറില്‍ വെള്ളം ഒഴിക്കാതെ ഒന്ന് വേവിച്ചു എടുക്കാം.ഇനി നമുക്ക് ഒരു ചുവട് കട്ടിയുള്ള പാന്‍ അടുപ്പത് വച്ചിട്ട് അതില്‍ വെളിച്ചെണ്ണ ഒഴിക്കാം ചൂടായി കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും കൂടി ഇട്ടു നന്നായി വഴട്ടാം ( ഒരു നുള്ള് ഉപ്പു ഇട്ടു കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും ) ഇത് നല്ല ബ്രൌണ്‍ നിറം ആയാല്‍ ക്യാപ്സിക്കവും , മുളക് പൊടിയും ഗരം മസാല പൊടിച്ചു എടുത്തതും കൂടിയിട്ടു ഒന്ന് ഇളക്കണം എന്നിട്ട് ഇതിലേയ്ക്ക് വേവിച്ചു വച്ച ബീഫ് ചേര്‍ത്ത് നന്നായി വഴറ്റി എടുക്കാം ചില്ലി ബീഫ് റെഡി