ചേരുവകൾ
വെളിച്ചെണ്ണ
കറിവേപ്പില
പച്ചമുളക്
സവാള
തക്കാളി
മഞ്ഞൾപൊടി
മുളകുപൊടി
മല്ലിപ്പൊടി
ഉപ്പ്
തേങ്ങ
തയ്യാറാക്കുന്ന വിധം
ഈയൊരു രീതിയിൽ തക്കാളി കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകിട്ട് പൊട്ടിച്ച് കറിവേപ്പിലയും, പച്ചമുളക് നീളത്തിൽ കീറിയതും ഇട്ട് ഒന്ന് വഴറ്റി എടുക്കാം. ശേഷം സവാള നീളത്തിൽ അരിഞ്ഞത് കൂടി ഈയൊരു മിക്സിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച തക്കാളി കഷണങ്ങൾ അതിലേക്ക് ചേർത്ത് ഉടയുന്നത് വരെ വേവിച്ചെടുക്കുക. ശേഷം അല്പം മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഈ ഒരു കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം പൂർണമായും പോയി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയിൽ നിന്നും പിഴിഞ്ഞെടുത്ത രണ്ടാം പാൽ ഒഴിച്ചുകൊടുക്കണം. കറി കുറുകി തുടങ്ങുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടി ഒഴിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.