Entertainment

എനിക്ക് വിവാഹം വേണ്ട, വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായെന്ന് : ഐശ്വര്യ ലക്ഷ്മി

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറയുകയാണ് ഐശ്വര്യ.
വിവാഹം കഴിക്കില്ല എന്ന് ആലോചിച്ച് എടുത്ത തീരുമാനമാണെന്നാണ് ഐശ്വര്യ പറയുന്നത്. ചെറുപ്പത്തിൽ വിവാഹത്തെ കുറിച്ച് വലിയ പ്ലാനിങ്, ഗുരുവായൂരിൽ വെച്ച് കല്യാണം നടത്തണം എന്നൊക്കെ ചിന്തിച്ചിരുന്നു. എന്നാൽ വിവാഹത്തിലൊന്നും ഒരു കാര്യവും ഇല്ലെന്ന് തിരിച്ചറിഞ്ഞു. ഇതുവരെ  ജീവിതത്തിൽ താൻ കണ്ടതിൽ ഒരു കുടുംബം മാത്രമാണ് എന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്നത്. അവർ ഒരു മലയാളി കുടുംബം അല്ല. ബാക്കി എല്ലാവരും അഡ്ജസ്റ്റ് ചെയ്തും ത്യാഗം ചെയ്‌തും ജീവിക്കുന്നു. അതുകൊണ്ട് വിവഹത്തിലുള്ള വിശ്വാസം നഷ്ടമായെന്നും ഐശ്വര്യ ഒരു ആഭിമുഖത്തിൽ വ്യക്തമാക്കുന്നു. രണ്ട് വർഷത്തോളം ചിന്തിച്ച് തന്നെ എടുത്ത തീരുമാനം ആണെന്നും ഐശ്വര്യ പറയുന്നു.